തമിഴ് സിനിമാ പ്രേമികൾക്ക് പ്രിയങ്കരനാണ് ശിവ കാർത്തികേയൻ. ജനപ്രിയ നടനായാണ് താരം അറിയപ്പെടുന്നത് തന്നെ. ഒരു നടൻ എന്നതിലുപരി കോമേഡിയനും, പ്രൊഡ്യൂസറും,ഗാനരചയിതാവും, പിന്നണി ഗായകനുമാണ് ശിവ കാർത്തികേയൻ. ഇപ്പോഴിതാ ശിവകാർത്തികേയനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകൻ ഡി ഇമ്മൻ. ശിവ തന്നെ ചതിച്ചു എന്നാണ് ഇമ്മൻ പറയുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഡി ഇമ്മൻ ശിവകാർത്തികേയനെതിരെ രംഗത്ത് വന്നത്. ശിവകാർത്തികേയന്റെ കരിയറിന്റെ തുടക്കത്തിലെ ചിത്രങ്ങളായ വരത്തപ്പെടാത്ത വാലിബർ സംഘം, രജിനി മുരുകൻ, നമ്മ വീട്ടു പിള്ളയ് എന്ന് സിനിമകൾക്ക് സംഗീതം ഒരുക്കിയിരുന്നത് ഡി ഇമ്മനായിരുന്നു.
ശിവകാർത്തികേയനൊപ്പം വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിനാണ് ഡി ഇമ്മൻ തമിഴ് നടനെതിരെ പറഞ്ഞത്. അതേസമയം തങ്ങൾക്കിടെയിലുള്ള പ്രശ്‌നം എന്താണ് വെളിപ്പെടുത്താൻ സംഗീത സംവിധായകൻ തയ്യറായില്ല. അത് സ്വകാര്യ പ്രശ്‌നമാണെന്നും ഡി ഇമ്മൻ അഭിമുഖത്തിൽ വ്യക്തമാക്കി.
അതിനിടെ ഇമ്മന്റെ വെളിപ്പെടുത്തൽ വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുകയാണ്. ഇമ്മന്റെ ദാമ്പത്യ ജീവിതം തകർത്തത് ശിവ കാർത്തികേയനാണെന്നാണ് ഉടലെടുക്കുന്ന കിംവദന്തികൾ.കഴിഞ്ഞ വർഷമാണ് ഡി ഇമ്മൻ രണ്ടാമത് വിവാഹിതനായത്. 2020ലാണ് ഡി ഇമ്മൻ തന്റെ ആദ്യ വിവാഹം ബന്ധം വേർപ്പെടുത്തിയത്. ആ ബന്ധത്തിൽ ഇമ്മന് രണ്ട് മക്കളുമുണ്ട്. മാലയ്, പബ്ലിക്, വല്ലി മയിൽ എന്നീ ചിത്രങ്ങളാണ് എന്നീ ചിത്രങ്ങൾക്കൊപ്പമാണ് ഇമ്മൻ പ്രവർത്തിക്കുന്നത്.
അതേസമയം അയാളൻ എന്ന ചിത്രമാണ് ശിവകാർത്തികേയന്റേതായി തിയറ്ററുകളിൽ വരാൻ പോകുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. നിലവിൽ താരം തന്റെ കരിയറിലെ 21-ാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. രാജ്കുമാർ പെരിയസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. കശ്മീരിലെ ചിത്രീകരണത്തിന്റെ ശേഷം എസ്‌കെ 21 ഷൂട്ടിങ് നിലവിൽ ചെന്നൈയിൽ പുരോഗമിക്കുകയാണ്.