മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. രണ്ട് തവണ സംസ്ഥാന പുരസ്‌കാരം ലഭിച്ച ഗായികയ്ക്ക് ഒട്ടേറേ ആരാധകരാണ് കേരളത്തിന് പുറത്തുമുള്ളത്. ഇപ്പോഴിതാ താരം ജീവിതത്തിലെ ഏറ്റവും വലിയൊരു സന്തോഷം പഹ്കുവെച്ച് എത്തിയിരിക്കുകയാണ്.
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം സിത്താരയെ തേടിയെത്തിയ സന്തോഷത്തില്‍ ആരാധകരും ഏറെ ത്രില്ലിലാണ്. താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചെന്ന സന്തോഷമാണ് തേടിയെത്തിയിരിക്കുന്നത്.
ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി ഇസിഎച്ച് ഡിജിറ്റല്‍ സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് സിത്താര ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് ഏറ്റുവാങ്ങിയത്.
കലാകാരന്മാര്‍ക്കും പ്രശസ്ത വ്യക്തികള്‍ക്കും ഗോള്‍ഡന്‍ വിസ കൊടുക്കുന്നത് യുഎഇ തുടരുകയാണ്. നേരത്തെ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സംഗീതഞ്ജര്‍ക്കും, ചലച്ചിത്ര താരങ്ങള്‍ക്കും, സംവിധയകര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും, ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.
ലോകത്ത് തന്നെ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
കേരളത്തില്‍ നിന്നുള്ള പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇയുടെ ലക്ഷ്യം.