യുവജനോല്‍സവ വേദികളില്‍ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍. ഗായിക എന്നതിന് പുറമേ അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍.
സ്‌കൂള്‍ കോളജ് കലോല്‍സവങ്ങളില്‍ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാര്‍.
ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര.
ഇപ്പോഴിതാ സിനിമാപിന്നണി ഗായികയും അടുത്ത സുഹൃത്തുക്കളിലൊരാളുമായ ജ്യോത്സനയെ കുറിച്ച് സിത്താര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തനിക്കറിയാവുന്ന നല്ല ഹ്യൂമന്‍ ബീയിങ്‌സില്‍ ഒരാളാണ് ജ്യോത്സയെന്ന് സിത്താര പറയുന്നു.
തന്നെയൊക്കെ ഒത്തിരി ഇന്‍സ്‌പെയര്‍ ചെയ്ത ഗായികയാണ്. സ്വപ്‌നം കാണുന്നതില്‍ ഒത്തിരി ഇന്‍ഫ്‌ലുവന്‍സ് ചെയ്തിട്ടുണ്ടെന്നും ഏറ്റവും നല്ല ഫെല്ലോ മ്യൂസിഷനാണെന്നും സിത്താര പറയുന്നു.
സ്‌കൂള്‍ ബസ്സില്‍ പോകുമ്പോഴായിരുന്നു ജ്യോത്സനയുടെ ആദ്യത്തെ പാട്ട് കേട്ടതെന്നും അത് തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും അതുവരെ കേള്‍ക്കാത്ത ശബ്ദമായിരുന്നു ജ്യോത്സയുടേതെന്നും സിത്താര പറയുന്നു