മലയാളത്തിന്റെ പ്രിയനടി ആയിരുന്ന മീര ജാസ്മിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
സഹോദരി ജെനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Advertisements
നടൻ ദിലീപ് ഉൾപ്പടെയുള്ളവർ പങ്കെടുത്ത വിവാഹത്തിൽ അവർക്കൊപ്പം നിൽക്കുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.
തടി കുറച്ച് അതീവ സുന്ദരിയായാണ് ചിത്രങ്ങളിൽ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ അരുൺ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കിൽ മീരയെ കണ്ടിരുന്നു.
പുതിയ ലുക്കിലുള്ള മടങ്ങിവരവ് സിനിമയിലേക്കു കൂടിയുള്ള തിരിച്ചുവരവാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
2016ൽ ഡോൺ മാക്സ് സംവിധാനം ചെയ്ത 10 കൽപനകൾ ആയിരുന്നു മീര ജാസ്മിൻ അവസാനമായി അഭിനയിച്ച ചിത്രം.
Advertisement