ചാനൽ ഷോയ്ക്കിടെ ഫ്‌ളോറിൽ വീണു, 7 വർഷം ചികിത്സിച്ചു; ചാനലുകാർ തിരിഞ്ഞ് പോലും നോക്കിയില്ല, ഞെട്ടിക്കുന്ന വെളപ്പെടുത്തലുമായി സിനി വർഗീസ്

20

മിനി സ്‌ക്രീനിലെ കോമഡി ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം തേടിയ താരമാണ് സിനി വർഗീസ്.

അഭിനയ മേഖലയിൽ നിന്നും തനിക്കുണ്ടായ പ്രശ്‌നങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ സിനി പറയുകയുണ്ടായി.

Advertisements

ആരോഗ്യ കാര്യത്തിലും, ശരീര സൗന്ദര്യ സംരക്ഷണത്തിലും ഒന്നും അത്ര ശ്രദ്ധാലു ആയിരുന്നില്ല താൻ. അതു കൊണ്ടു തന്നെ തനിക്ക് തടി അൽപ്പം കൂടി.

കൂടാതെ തൈറോയ്ഡിന്റെ പ്രശ്നവും. ഈ സമയത്താണ് എന്റെ സഹപ്രവർത്തകരിൽ ചിലർ, അതും ഞാൻ ജീവനെ പോലെ കൊണ്ടു നടന്നവർ എനിക്കെതിരെ കണ്ണിൽ ചോരയില്ലാത്ത ഒരു പ്രചരണം നടത്തിയത്.

ഞാൻ അഭിനയം നിർത്തി എന്നതായിരുന്നു അത്. അതോടെ എന്നെ ആരും വേഷം ചെയ്യാൻ വിളിക്കാതെ ആയി. സിനി പറയുന്നു.

ഒരു ചാനലിന്റെ ഭാഗത്തു നിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റം ആണെന്ന് സിനി തുറന്നു പറയുന്നു. ഒരു ചാനലിന്റെ ഷോയിൽ പങ്കെടുക്കുന്നതിനിടയിൽ ഞാൻ ഒന്ന് വീണു.

എന്റെ നട്ടെല്ലിന് പരുക്കേറ്റു. ഏഴു വർഷത്തോളം ചികിൽസയിൽ തുടർന്നു. എന്നാൽ ചാനലിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം പോയിട്ട് എന്റെ അവസ്ഥ തിരക്കി ഒരു ഫോൺ കോൾ പോലും ഉണ്ടായില്ല.

ഒരു പാട് വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു അത്. സിനി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു

Advertisement