മണിച്ചേട്ടന്റെ കൈയ്യില്‍ നിന്നും മുഖത്ത് നല്ലൊരു അടി കിട്ടി, ശരിക്കും എന്റെ ഭാഗത്തെ തെറ്റുകൊണ്ട് തന്നെയായിരുന്നു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് സിനി വര്‍ഗ്ഗീസ്

205

മലയാള സീരിയല്‍ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സിനി വര്‍ഗീസ്. ഇതിനോടകം നിരവധി സീരിയലുകളിലാണ് സിനി അഭിനയിച്ചത്. പലതിലെയും വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

അതുകൊണ്ടുതന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. ആന്റണി എന്നാണ് ഭര്‍ത്താവിന്റെ പേര്. വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു.

Also Read: 33 എന്ന മാജിക് ആരംഭിക്കുന്നു, പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ജുവല്‍ മേരി, വൈറലായി ചിത്രങ്ങള്‍

മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും താരം എത്തിയിരുന്നു. ഹാപ്പി ജേര്‍ണിയാണ് താര്ത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഉത്സാഹക്കമ്മിറ്റി, അപ്പോത്തിക്കിരി, ആഴക്കടലില്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം ഭാഗമായി.

ഇപ്പോഴിതാ സിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. തന്റെ സിനിമാജീവിതത്തില്‍ എടുത്തുപറയാന്‍ പറ്റിയ ചിത്രം ആഴക്കടലില്‍ ആണെന്നും അതില്‍ മണിച്ചേട്ടന്റെ സഹോദരിയുടെ വേഷമായിരുന്നുവെന്നും ആദ്യ ഷോട്ടില്‍ തന്നെ മണി ചേട്ടന്‍ തന്റെ അടിക്കുന്നതായിരുന്നുവെന്നും ശരിക്കും അടികൊണ്ടിരുന്നുവെന്നും സിനി പറയുന്നു.

Also Read: ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു എന്റേത്; പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്; തുറന്ന് പറഞ്ഞ് ശാലു മേനോൻ

കൈ വരുമ്പോള്‍ മുഖം മാറ്റണം എന്ന് നേരത്തെ തന്നെ മണിച്ചേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ടൈമിങ് തെറ്റിപ്പോയി എന്നും മണിച്ചേട്ടന്റെ നല്ല ഒരു അടി കരണത്ത് തന്നെ വന്നുവീണുവെന്നും എപ്പോഴും ഓര്‍ക്കുന്ന ഒരു അനുഭവം അതാണെന്നും സിനി പറയുന്നു.

Advertisement