മലയാള സീരിയല്‍ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് സിനി വര്‍ഗീസ്. ഇതിനോടകം നിരവധി സീരിയലുകളിലാണ് സിനി അഭിനയിച്ചത്. അതുപോലെ തന്നെ നിരവധി ആരാധകരുണ്ട് താരത്തിന്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്.
വിവാഹത്തിന് പിന്നാലെ സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി. ഇപ്പോഴിതാ നടി ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രണയവിവാഹമായിരുന്നുവെന്നും ആന്റണിയുമായുള്ള വിവാഹശേഷവും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും താരം പറയുന്നു.
”മുന്നാട് പീപ്പിള്‍സ് കോളേജിലായിരുന്നു ഞങ്ങള്‍ ഇരുവരും പഠിച്ചിരുന്നത്. അപ്പോള്‍ ആന്റണി ചേട്ടന് എന്റെ സീനിയര്‍ ആയിരുന്നു. ബികോം പഠിച്ചിരുന്ന കാലത്ത് അവിടുത്തെ കുട്ടികളെല്ലാം ചുരിദാറും ഷാളും ധരിച്ച് അച്ചടക്കത്തോടെയായിരുന്നു കോളേജില്‍ എത്തിയിരുന്നത്.
എന്നാല്‍ ഞാന്‍ മാത്രം ജീന്‍സും ടോപ്പും ധരിച്ചായിരുന്നു വന്നത്. ആന്റണി വന്നിട്ട് പറഞ്ഞു ഇനി ജീന്‍സ് ഇടരുത്, ചുരിദാര്‍ ഇട്ട് വരണമെന്ന്. അപ്പോള്‍ താന്‍ പറഞ്ഞു ചുരിദാര്‍ ഇടണമെങ്കില്‍ മേടിച്ചു തരണമെന്ന്. ഇതിന് പിന്നാലെ ഞങ്ങള്‍ സുഹൃത്തുക്കളായി. അങ്ങനെ ആണ് ആന്റണി ചേട്ടന് തന്നോട് പ്രണയം പറയുന്നത്. അപ്പോള്‍ ഞാനും തിരിച്ചു പറഞ്ഞു.” എന്ന് സിനി പറയുന്നു. അഭിനയത്തിലേക്ക് കടന്നപ്പോള്‍ ബികോം പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പകരം ബി എ ഭരതനാട്യം കലൈകവരാ കോളേജില്‍ പഠിച്ചു.
ചുരിദാറും അതില്‍ കൂടുതല്‍ സ്നേഹവും തന്ന് ഇപ്പോഴും എന്നെ പൊന്ന് പോലെ ആന്റണി ചേട്ടന് നോക്കുന്നുവെന്നാണ് സിനി പ്രണയത്തെ കുറിച്ച് പറയുന്നത്. നൃത്തത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന സിനി അതുപോലെ തന്നെ അഭിനയവും ഇഷ്ടപ്പെട്ടിരുന്നു. പ്രസാദ് നൂറനാടിന്റെ സീരിയലിലേക്കായിരുന്നു ആദ്യം വിളി വന്നത്. അതിന് ശേഷമായി നിരവധി അവസരങ്ങളായിരുന്നു ലഭിച്ചതെന്ന് താരം പറയുന്നുണ്ട്.
തിരക്കു പിടിച്ച ആ കാലത്ത് സൗന്ദര്യ സംരക്ഷണമൊന്നും ചെയ്യാറില്ലായിരുന്നു. അങ്ങനെയാണ് തടി കൂടിയത്. തൈറോയ്ഡിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സമയത്ത് താന്‍ അഭിനയം നിര്‍ത്തിയെന്ന് കൂടെ നടന്ന ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ചിലര്‍ തന്നെ ദുഷ്പ്രചാരണം നടത്തി. ഇതോടെ ആരും തനിക്ക് വര്‍ക്ക് നല്‍കാതെയായി.
തന്റെ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തന്നെ പറയുന്നതിനാല്‍ പലരും അത് വിശ്വസിച്ചിരുന്നു. കൂട്ടുകാരായി നടന്നിരുന്നവര്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇപ്പോഴും അറിയില്ല. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട് എന്നും സിനി പറയുന്നു.
ഇതിനിടെ, ഒരു ചാനല്‍ ഷോയ്ക്കിടയില്‍ വീണിരുന്നു. നട്ടെല്ലിന് പരിക്കേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നുവെങ്കിലും ചാനലിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവുമുണ്ടായിരുന്നില്ല. വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും താരം തുറന്നുപറഞ്ഞു. ഇപ്പോള്‍ ഭര്‍ത്താവ് ആന്റണിയുടെ പിന്തുണയോടെ അഭിനയത്തിലേക്കും ഇഷ്ടപ്പെട്ട എല്ലാ കാര്യങ്ങളിലേക്കും ഇറങ്ങി എത്തിയിരിക്കുകയാണ് സിനി.