സിംഗിള്‍ ലൈഫ് എത്രമാത്രം വേദനയുള്ളതാണ്; താന്‍ തനിച്ചായല്ലോ എന്ന് പറഞ്ഞ് അര്‍ച്ചന കവി; കരയുകയാണോ ചിരിക്കുകയാണോ എന്നറിയാതെ ആരാധകരും!

198

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.

Advertisements

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ALSO READ- ‘എന്നെന്നേക്കുമായി സ്വന്തമാക്കി’; വിവാഹ വേഷത്തില്‍ അണിഞ്ഞൊരുങ്ങി നൂറയും ആദിലയും; സ്വര്‍ഗ പങ്കാളികളുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീനിലേക്ക് വരുന്നത്.

കഴിഞ്ഞ ദിവസം അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ വൈറലാവുകയാണ് ഇപ്പോള്‍. ആദ്യമായി സീരിയല്‍ ചെയ്യുന്നതിന് മുന്‍പുള്ള ടെന്‍ഷനെ കുറിച്ച് നേരത്തെ തന്നെ താരം തുറന്നു പറഞ്ഞിരുന്നു. പുതിയ വീഡിയോയില്‍ സിംഗിള്‍ ലൈഫ് എത്രമാത്രം വേദനയുള്ളതാണ് എന്നാണ് താരം പറയുന്നത്.

ALSO READ- ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല, കടുക് മണിയോളം തെളിവു പോലും ഇല്ല; അന്ധമായ ദിലീപ് വിരോധമുള്ളവര്‍ കാവ്യയ്ക്കും അമ്മക്കും ഉള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്ന് രാഹുല്‍ ഈശ്വര്‍

കഴിഞ്ഞ ഒരു ദിവസത്തില്‍ ഒരു വൈകുന്നേരം മനോഹരമായ സൂര്യാസ്തമയം കണ്ടതിന് പിന്നാലെയാണ് അര്‍ച്ചനയുടെ കമന്റ്. സൂര്യാസ്തമയം കാണാന്‍ അര്‍ച്ചന കവി പോയത് പെണ്‍ സുഹൃത്തിനൊപ്പമാണ്. ഇത്രയും മനോഹരമായ ഒരു റൊമാന്റിക് സാഹചര്യത്തില്‍ താന്‍ തനിച്ചായി പോയല്ലോ എന്നാണ് അര്‍ച്ചനയുടെ പരിഭവം. ഇക്കാര്യം പറഞ്ഞ് ചിരിച്ചുകൊണ്ട് കരയുന്ന വീഡിയോ ആണ് അര്‍ച്ചന പങ്കുവച്ചിരിയ്ക്കുന്നത്.

ഈ വീഡിയോയ്ക്ക് സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ എന്നാണ് താര ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. പൂര്‍ണമായും തമാശ നിറഞ്ഞ രീതിയില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Advertisement