സിംഗിൾ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്, വരുന്നതിൽ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാൽ മുന്നോട്ട് പോകാം : സജിൻ ജോൺ

591

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് സജിൻ ജോൺ. അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകനാണ് വിനീത്. ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരൻ. എന്നാൽ ആ വിനീതിൽ നിന്നും അല്പ സ്വല്പം വ്യത്യാസം വിനീത് ആയി എത്തുന്ന സജിൻ ജോണിനുണ്ട്. അധ്യാപകൻ കൂടെയായ സജിൻ ആവശ്യത്തിന് ദേഷ്യം പിടിയ്ക്കുകയൊക്കെ ചെയ്യുന്ന സാധാ മനുഷ്യനാണ്.

സീരിയലിൽ അപർണയെ ജീവിത സഖിയാക്കിയെങ്കിലും അവളുടെ സ്നേഹം നേടിയെടുക്കാൻ വിനീതിന് സാധിച്ചിട്ടില്ല. അതേ സമയം യഥാർത്ഥത്തിൽ അപർണയെ പോലെ ഒരു പെൺകുട്ടി പോലും സജിന്റെ ജീവിതത്തിലില്ല. ബാച്ചിലർ ലൈഫ് ആസ്വദിയ്ക്കുന്ന സജിന് ഒരു വിവാഹ പരസ്യം നൽകുകയാണ് കുടുംബ വിളക്ക് എന്ന സീരിയലിൽ അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണൻ.

Advertisements

ALSO READ

ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുണ്ട് ; അത് പറയാൻ എനിയ്‌ക്കൊരു നാണവുമില്ല : തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിൽ സസ്നേഹം സീരിയലിലെ മിഥുനൊപ്പം അതിഥിയായി എത്തിയതാണ് സജിനും. ഇപ്പോഴും കല്യാണം കഴിക്കാതെ, സിംഗിളായി തുടരുകയാണല്ലോ, കല്യാണം കഴിക്കണ്ടേ എന്ന് ചോദിച്ചോൾ ആലോചനകൾ നടക്കുന്നുണ്ട് എന്ന് സജിൻ പറഞ്ഞു. എന്നാൽ പിന്നെ ഈ ചാനലിലൂടെ ഒരു പരസ്യം നൽകാം എന്നായി ആനന്ദ്. ‘മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം’ എന്നാണ് ആനന്ദ് നൽകിയ പരസ്യ വാചകം.

സിംഗിൾ ആണ് എന്ന് അറിയാവുന്നത് കൊണ്ട് പലരും പ്രപ്പോസ് ചെയ്യാറുണ്ട്. വരുന്നതിൽ നിന്ന് എനിക്ക് ഇണങ്ങുന്ന ഒരാളെ കണ്ടാൽ മുന്നോട്ട് പോകാം എന്നാണ് ആലോചന എന്ന് സജിൻ പറയുന്നു. ഇതുവരെ പ്രണയം ഒന്നും ഇല്ല എന്നും, വിവാഹ ആലോചന ഇപ്പോൾ കാര്യമായി നടക്കുന്നുണ്ട് എന്നമാണ് നടൻ പറഞ്ഞത്.

ALSO READ

പാചകക്കാരൻ സ്ലോ പോയിസൺ നൽകി കൊ ല പ്പെ ടുത്താൻ ശ്രമിച്ചിട്ടും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ലതാ മങ്കേഷ്‌കർ ; അധികമാർക്കും അറിയാത്ത ആ കഥ ഇങ്ങനെ

അതേ സമയം തന്റേത് ഒരു പ്രണയ വിവാഹം ആയിരിക്കില്ല എന്ന് സജിൻ ജോൺ വ്യക്തമാക്കുന്നു. വിവാഹ ശേഷമുള്ള പ്രണയത്തിലാണത്രെ നടൻ വിശ്വസിയ്ക്കുന്നത്. അധ്യാപകനായ സജിൻ അഭിനയത്തിന് വേണ്ടി ചെറിയ ഇടവേള എടുത്തിരുന്നു. പക്ഷെ ഇപ്പോൾ ക്ലാസുകൾ ഓൺലൈൻ ആയതോടെ അധ്യാപനവും അഭിനയവും നടക്കുന്നുണ്ട്.

അഭിനയിക്കണം എന്ന് ചെറുപ്പത്തിലേ ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ പുറത്ത് സീരിയൽ നടന്മാരെയൊക്കെ സുഹൃത്തുക്കളാക്കുകയും ചെയ്തിരുന്നു. ഏത് ഓഡിഷൻ കണ്ടാലും ബയോഡാറ്റ അയക്കുകയും ചെയ്യും. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലിൽ അവസരം കിട്ടിയത്. ജോയ്സിയുടെ ഭ്രമണത്തിലൂടെയാണ് സജിന്റെ അഭിനയത്തിലേയ്ക്കുള്ള അരങ്ങേറ്റം.

 

Advertisement