ഇപ്പോഴും അഴകിന്റെയും ശരീര സൗന്ദര്യത്തിന്റെയും അവസാന വാക്ക്: അമ്പരപ്പിച്ച് ലേഖ എംജി ശ്രീകുമാർ

428

എംജി ശ്രീകുമാർ മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളായി കഴിഞ്ഞ നാപ്പത് പതിറ്റാണ്ടിൽ ഏറെയായി നിറഞ്ഞു നിൽക്കുകയാണ്.

എംജി ശ്രീകുമാറിനെ പോലെ ഏറെ ആരാധകർ ഉണ്ട് ഭാര്യ ലേഖക്കും. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ്.

Advertisements

മലയാളത്തിന് ഒപ്പം തമിഴ് ഹിന്ദി തമിഴ് ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള എംജി ശ്രീകുമാർ, സംഗീത സംവിധാനവും ചെയ്തിട്ടുണ്ട്.

കൂടാതെ ഫ്‌ളവഴ്സ് ടിവിയിലെ കുട്ടികളെ പരിപാടിയിൽ ജഡ്ജുമാണ് എംജി ശ്രീകുമാർ.

എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും ഭാര്യക്ക് ഒപ്പം യാത്രകൾ നടത്താനും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാനും എംജി ശ്രീകുമാർ മറക്കാറില്ല.

പതിനാല് വർഷം നീണ്ടു നിന്ന ലിവിങ് ടുഗതറിന് ശേഷമാണ് 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ചു ഇരുവരും വിവാഹിതർ ആയത്.

ലേഖയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ വിവാഹത്തിൽ ലേഖക്ക് ഒരു മകൾ ഉണ്ട്.

എന്നാൽ എംജി ശ്രീകുമാർ ലേഖ ദമ്പതികൾക്ക് ഇതുവരെ മക്കൾ ഇല്ല. അറുപത് വയസ്സ് പിന്നിട്ട ഇരുവരും ഇപ്പോഴും വളരെ ചെറുപ്പമായി ആണ് ഇരിക്കുന്നത്.

പ്രായം 30 വയസിൽ ഏറെ തോന്നത്തതിന്റെ കാരണം ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ. മൂന്ന് നേരം ഭക്ഷണം കഴിക്കും എങ്കിലും ഭക്ഷണത്തിന്റെ അളവ് കുറച്ചിരിക്കുകയാണ് ലേഖ.

ഒരിക്കൽ പോലും ഭക്ഷണം ഒഴിവാക്കില്ല. ഭക്ഷണം കഴിക്കുന്നതിൽ കൃത്യ നിഷ്ഠത പാലിക്കുന്നത് ആണ് തന്റെ രീതി എന്നും.

ഇഷ്ടവിഭവങ്ങളിൽ മുന്തിരി ഇട്ട തൈര് സാധമാണ് ലേഖക്ക് ഏറെ പ്രിയം. മാത്രമല്ല ഒന്നിനെ കുറിച്ചു ഓർത്ത് താൻ ടെൻഷൻ അടിക്കാറില്ല.

എന്നും മനസ്സ് എപ്പോഴും ഫ്രീ ആക്കി വെക്കും എന്നും പാട്ട് കേൾക്കുകയും ദൈവ സ്തുതികൾ ഉരുവിടാറുണ്ട് എന്നും ലേഖ പറയുന്നു.

വസ്ത്ര ധാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുതാറുണ്ട് എന്നും സാരി, ജീൻസ് കുർത്തി എന്നിവ തുടങ്ങി ഓരോന്ന് ധരിക്കുമ്പോഴും അതിന് അനുസൃതമായി കളർ കോഡും ഡിസൈനും ഉണ്ടാകും എന്നും ലേഖ പറയുന്നു.

അതുപോലെ തന്നെ ഓരോ തരം വസ്ത്രങ്ങൾ ധരിക്കുമ്പോഴും അത് ഡിസൈൻ ചെയ്യാൻ ഓരോ ഡിസൈനർമാർ ആണ് ലേഖക്ക് ഉള്ളത്.

തനിക്ക് സ്വന്തമായി ഓണ്‌ലൈൻ ഡിസൈൻ ഷോപ്പും ലേഖക്ക് ഉണ്ട്. വിവാഹം കഴിഞ്ഞാൽ ഇന്നത് മാത്രമാണ് ധരിക്കാവൂ എന്നുള്ള നിർബന്ധം ഒന്നും എം ജി ശ്രീകുമാറിന് ഇല്ല.

ദേഹം പൂർണ്ണമായും മറയ്ക്കുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ ആണ് തനിക്ക് ഇഷ്ടമെന്നും ലേഖ കൂട്ടിച്ചേർക്കുന്നു.

Advertisement