പ്രണയവിവാഹം, പക്ഷേ പരാജയം, വിവാഹമോചനത്തെ കുറിച്ച് പുറത്ത് പറയാത്തത് അച്ഛനെയും അമ്മയെയും ഓര്‍ത്ത്, വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

27787

തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന ഗായകനും നടനുമാണ് വിജയ് യേശുദാസ്. 2000 ല്‍ സിനിമാ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച വിജയ് വളരെ പെട്ടെന്ന് തന്നെ ഗാന ഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ മകനെന്ന പദവിയേക്കാള്‍ ഉപരിയായി സംഗീത ലോകത്ത് തന്റേതായ മേല്‍വിലാസം സൃഷ്ടിച്ചെടുത്തിരുന്നു.

Advertisements

മലയാളത്തില്‍ മാത്രമല്ല പിന്നീട് തമിഴിലും, തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ തന്നെ തിരക്കുള്ള ഗായകനാണ് വിജയ് യേശുദാസ്. വിജയുടെ മകള്‍ അമേയയും തനിയ്ക്ക് സംഗീതത്തില്‍ കഴിവുണ്ടെന്ന് തെളിയിച്ച താരമാണ്.

Also Read: എല്ലാം പഠിച്ചല്ലോ, ഇനി നീ പോയി അഭിനയിക്ക്, മോഹന്‍ലാല്‍ പറയുന്നത് കേട്ട് ഞെട്ടി, ഞാന്‍ പ്രതീക്ഷിച്ച മറുപടിയായിരുന്നില്ല, തുറന്നുപറഞ്ഞ് കലാഭവന്‍ ഷാജോണ്‍

ഇ്പപോഴിതാ തന്റെ വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചുവെന്ന് തുറന്നുപറയുകയാണ് താരം. ദര്‍ശന എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്. തങ്ങളുടേത് ഒരു പ്രണയ വിവാഹമാണെന്നും എന്നാല്‍ പരാജയത്തിലാണ് ആ വിവാഹജീവിതം എത്തി നില്‍ക്കുന്നതെന്നും വിജയ് പറയുന്നു.

തന്റെ വ്യക്തി ജീവിതത്തെ ഇത് വല്ലാതെ ബാധിച്ചിട്ടുണ്ട്. പക്ഷേ താന്‍ കഷ്ടപ്പെട്ട് മുന്നോട്ട് പോവുകയാണെന്നും മക്കളുടെ കാര്യത്തെ കുറിച്ചാണ് പലരും ചോദിക്കുന്നതെന്നും എന്നാല്‍ അച്ഛന്‍ അമ്മ എന്ന നിലയില്‍ മക്കളുടെ കാര്യത്തില്‍ താനും ഭാര്യയും എപ്പോഴും ഒരുമിച്ചായിരിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Also Read: ആരും ഉപദേശിക്കാന്‍ വരണ്ട്, നിലപാട് വ്യക്തമാക്കി സെറീനയും റെനീഷയും, ബിഗ് ബോസ് ഹൗസില്‍ ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി

അവര്‍ക്കെന്നും അച്ഛനും അമ്മയുമായി തങ്ങളുണ്ടാവും. ആ ചുമതല തങ്ങള്‍ ഒരുമിച്ച് നിര്‍വഹിക്കുമെന്നും മക്കളും തങ്ങളെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാല്‍ വലിയ കുഴപ്പങ്ങളില്ലെന്നും എന്നാല്‍ തങ്ങള്‍ വേര്‍പിരിയുന്ന കാര്യത്തില്‍ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പിന്തുണയില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യം പുറത്ത് പറയാത്തതെന്നും താരം പറയുന്നു.

Advertisement