എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമില്‍ കയറണം, അവിടെ നടക്കുന്നതെല്ലാം അറിയണം, തന്റെ അനുഭവം വിവരിച്ച് വിജയ് മാധവ്

1391

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അച്ഛനും അമ്മയും ആവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.

Also Read: എന്റെ സിനിമാജീവിതത്തിലെ തന്നെ വലിയ പരാജയം, മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ആ സിനിമ തെറ്റായിപ്പോയി, തുറന്നുപറഞ്ഞ് സിദ്ധിഖ്

കുറച്ച് ദിസം മുമ്പായിരുന്നു ദേവിക കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന്റെ സന്തോഷം ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ദേവികയ്‌ക്കൊപ്പം ലേബര്‍ റൂമില്‍ കയറിയപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് വിജയ് മാധവ്.

ലേബര്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം തനിക്ക് അമ്മയോട് പ്രത്യേക സ്‌നേഹവും ബഹുമാനവും ഒക്കെ തോന്നി. തന്റെ സഹോദരി പ്രസവിച്ചപ്പോള്‍ താന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വിജയ് മാധവ് പറയുന്നു.

Also Read: എല്ലാം വിധി, സിനിമയില്‍ സ്റ്റാറായിരുന്നുവെങ്കില്‍ എന്റെ ജീവിതം വേറെയായിരിക്കുമായിരുന്നു, ഇപ്പോള്‍ സന്തോഷവതി, നടി സുചിത്ര പറയുന്നു

ലേബര്‍ റൂമിനുള്ളിലും പുറത്തും ദേവിക അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും താന്‍ നേരില്‍ കണ്ടു. എപ്പോഴും കൂടെ വേണമെന്ന് ദേവിക പറഞ്ഞിരുന്നുവെന്നും എല്ലാ ഭര്‍ത്താക്കന്മാരും ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമില്‍ കയറണമെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയണമെന്നും വിജയ് പറഞ്ഞു.

Advertisement