മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് വൈക്കം വിജയ ലക്ഷ്മി. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് വിജയലക്ഷ്മി ആലപിച്ചതും.
സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി മലയാള ഗാനങ്ങള്‍ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാന്‍ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.
ആരാധകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. ഗായിക വിജയലക്ഷ്മി വിവാഹ മോചിതയായ വാര്‍ത്ത പുറത്തുവരുന്നത് അടുത്തിടെയാണ്. ‘ഞാന്‍ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്.” എന്ന് വിവാഹമോചന വാര്‍ത്തകളില്‍ അന്ന് വിജയലക്ഷ്മി പ്രതികരിച്ചിരുന്നു.
”ശരിയാവില്ലെന്ന് മനസിലായി. ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കിയാണ് ആ തീരുമാനം എടുത്തത്’, എന്നാണ് ഗായിക അന്ന് പറഞ്ഞത്.
ഇപ്പോഴിതാ വിവാഹമോചിത ആ വേണ്ടി വന്ന അവസ്ഥയെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് താരം. തന്റെ കലാപരമായ കാര്യങ്ങളില്‍ എല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും മാതാപിതാക്കളെ തന്നില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ നോക്കിയതും ഒന്നും സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളാണെന്ന് വിജയലക്ഷ്മി പറയുന്നു.
രണ്ടുപേരും ഒരുമിച്ച് എടുത്ത നല്ല തീരുമാനം ആയിരുന്നു വിവാഹമോചനം. കഴിഞ്ഞ കാര്യങ്ങളൊന്നും ഓര്‍ത്ത് ദുഃഖം ഇല്ല. ശരിക്കും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒത്തുപോകാന്‍ കഴിയാത്തതു കൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ജീവിക്കാന്‍ സമാധാനം വേണമെന്നും വിജയലക്ഷ്മി പറയുന്നു.
ഒരു ഗായികയായ എനിക്ക് വേണ്ടത് സ്വസ്ഥമായ ഒരു മനസ്സാണ്. എന്റൊപ്പം പരിപാടികള്‍ക്ക് വന്നിരുന്നത് അദ്ദേഹമായിരുന്നു, എന്നാല്‍ എല്ലാ കാര്യങ്ങളിലും നിയന്ത്രണം വച്ചു. അതുകാരണം ഒരു പരിപാടിയിലും സമാധാനമായി പങ്കെടുക്കാന്‍ കഴിയാതെയായി എന്നും ഗായിക പറഞ്ഞു.
എന്നോട് എന്റെ സ്വന്തം അച്ഛനും അമ്മയും സഹകരിക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമായ നിബന്ധന. അംഗപരിമിതയായ എനിക്ക് ജീവിതത്തില്‍ തുണയായി ഉള്ളത് അച്ഛനും അമ്മയുമാണെന്നും അവരാണ് എന്നെ ഇവിടെ വരെ എത്തിച്ചത് എ്ന്നും വിജയലക്ഷ്മി പറയുന്നു.
അവരെ അടുപ്പിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാണ് സഹിക്കാന്‍ കഴിയുക. കൂടാതെ ഒത്തിരി നിയന്ത്രണങ്ങളായിരുന്നു, പാടുമ്പോള്‍ താളം പിടിക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ കാരണം എനിക്ക് കലാജീവിതം പോലും സ്വതന്ത്രമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്നുവെന്നും എപ്പോഴും ശകാരിക്കാനും ദേഷ്യപ്പെടാനും തുടങ്ങിയിരുന്നുവെന്നും ഗായിക കൂട്ടിച്ചേര്‍ത്തു.
ഇതോടെയാണ് ഞങ്ങള്‍ ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായത്. 2019 മെയ് 30ന് പിരിയാമെന്ന് തീരുമാനിച്ചു. ഈ വര്‍ഷം ജൂണില്‍ കോടതി നടപടികള്‍ എല്ലാം പൂര്‍ത്തിയായി. ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായും രണ്ടുവഴിക്ക് ആയി മാറി. ഇപ്പോള്‍ സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്നുണ്ടെന്നും അമ്മയും അച്ഛനും സംഗീതവും മാത്രമാണ് ഇപ്പോള്‍ തന്റെ ജീവിതമെന്നും വിജയലക്ഷ്മി പറഞ്ഞു.