മകന്റെ വിവാഹ ചടങ്ങ് ലളിതമാക്കി പണം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് ഗായകന്‍ ഉണ്ണി മേനോന്‍

49

കൊച്ചി: പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ തന്റെ മകന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്തും. കേരളം നേരിട്ട മഴക്കെടുതി മുന്‍നിര്‍ത്തിയാണ് ഉണ്ണിമേനോന്റ മകന്‍ അങ്കുര്‍ മോനോന്റെ വിവാഹം ആര്‍ഭാടങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചത്.സെപ്തംബര്‍ ഇരുപതിന് തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹം . ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയതിന്റെ ഭാഗമായി ഇതേ ദിവസം അങ്കുര്‍ മോനോന്റെ വിവാഹം ചെന്നൈ മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തില്‍ നടക്കും.

മകന്റെ വിവാഹത്തിന് 2500 പേരെ ക്ഷണിക്കാനായിരുന്നു ഉണ്ണിമേനോന്റെ തീരുമാനം എന്നാല്‍ ഇത് 200 പേരിലേക്ക് ചുരുക്കി. കഴിഞ്ഞ ഒമ്പത് മാസങ്ങളായി ഉണ്ണിമേനോനും കുടുംബവും വിവാഹത്തിന്റെ ഒരുക്കങ്ങളിലായിരുന്നു.കേരളം പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ അങ്കുറിന്റെ വിവാഹം ലളിതമായി നടത്താന്‍ കുടുംബം ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. വധുവിന്റെ കുടുംബവും ഉണ്ണിമേനോന്റെ തീരുമാനത്തെ പിന്‍തുണച്ചു.

Advertisements
Advertisement