മഞ്ച് സ്റ്റാര്‍ സിംഗര്‍ എന്ന ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതയായി മാറിയ ഗായികയാണ് ശ്വേത അശോക്. മധുരമൂറുന്ന ശബ്ദം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ ശ്വേതയെക്കുറിച്ച് മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം എന്നാല്‍ വിവരം ഒന്നും ഉണ്ടായിരുന്നില്ല.
പിന്നീട് സ രി ഗമ പ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്വേത തിരിച്ചെത്തിയത്. ഇന്ന് സോഷ്യല്‍മീഡിയയിലെല്ലാം സജീവമാണ് ശ്വേത. ശ്വേതയുടെ പാട്ട് വീഡിയോകള്‍ക്കായി ദിവസം കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ശ്വേതയുടെ ഒരു അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.
ഇപ്പോള്‍ താന്‍ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ബിഹൈന്റ് വുഡിന് നല്കിയ അഭിമുഖത്തില്‍ ശ്വേത പറയുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിന് ശേഷം പഠിക്കാന്‍ ബ്രേക്കെടുത്തിരുന്നു, ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞതിന് ശേഷമാണ്
സരിഗമപയില്‍ വരുന്നതെന്നും ഗായിക പറയുന്നു.
Also Read: കാമുകിയുടെ പേര് വെളിപ്പെടുത്തില്ല, കാരണം തുറന്നുപറഞ്ഞ് ഫുക്രു
പാട്ടില്‍ കുറച്ചുകൂടെ ശ്രദ്ധ നല്‍കണമെന്ന് ആലോചിച്ചിരുന്നു, എന്നാല്‍ റിയാലിറ്റി ഷോകള്‍ ഒന്നും വേണ്ടെന്ന് തീരുമാനിച്ചു. സരിഗമപായുടെ ഓഡിഷന് പരസ്യം കണ്ടപ്പോള്‍ ആദ്യം വേണ്ടെന്ന് വെച്ചുവെന്നും എന്നാല്‍ സരിഗമപ ആയിരുന്നു തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയതെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷം കുറച്ചധികം ആളുകള്‍ക്ക് തന്നെ പരിചിതമായെന്നും അവസരങ്ങള്‍ വന്നുകൊണ്ടിരുന്നുവെന്നും ശ്വേത പറയുന്നു. ഇപ്പോള്‍ താന്‍ ആഗ്രഹിച്ച ജീവിതമാണ് ജീവിക്കുന്നതെന്നും നാട് കോഴിക്കോടാണെങ്കിലും താമസം കൊച്ചിയിലാണെന്നും ശ്വേത പറയുന്നു.
ഇന്ന് അവസരങ്ങള്‍ തേടിയെത്തുമ്പോള്‍ ഒഴിവാക്കാറില്ല, ഏറ്റവും ഒടുവില്‍ ഗോപി സുന്ദറിന്റെ ഒരു ഷോ ആണ് ചെയ്തത്. മലേഷ്യയിലും ദുബായിയിലും ഷോകള്‍ വരാനുണ്ട്. തന്റെ ജീവിതം താന്‍ ആസ്വദിച്ച് ജീവിക്കുകയാണെന്നും ഇപ്പോള്‍ സ്വാതന്ത്ര്യം എന്താണെന്ന് ശരിക്കും അറിയുന്നുണ്ടെന്നും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും ശ്വേത പറഞ്ഞു.