ഒടിയനിലെ ‘കൊണ്ടോരാം കൊണ്ടോരാം’ എന്ന ഗാനം തന്ന ആവേശം കെട്ടടങ്ങും മുന്‍പേ ആരാധകര്‍ക്കായി വീണ്ടും ഗാനമാലപിച്ചിരിക്കുകയാണ് ശ്രേയ ഘോഷാല്‍. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.
Advertisements
റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. സുധീപ് കുമാറും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ആലാപനം. ഗാനത്തെ ഏറ്റെടുത്ത പ്രക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ ഘോഷാല്‍. ഒടിയനിലെ ഗാനം വീണ്ടും ആലപിച്ചുകൊണ്ടാണ് ശ്രേയ ഘോഷാല്‍ നന്ദി പറഞ്ഞത്.
മോഹന്‍ലാലിനൊപ്പം ഒടിയന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രേയ ഗോഷാല്‍ വീഡിയോയില്‍ പറഞ്ഞു. സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ അടക്കം നിരവധിപേരാണ് ശ്രേയ ഘോഷാലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്.
Advertisement