ഏറ്റവും നല്ല സുഹൃത്തായി കൂടെ തന്നെയുണ്ടാവും, സ്വാതന്ത്ര്യത്തിലാണല്ലോ സ്‌നേഹത്തിനും സൗഹൃദത്തിനും സൗന്ദര്യം കൂടുതല്‍, പ്രിയതമന് ജന്മദിനാശംസകളുമായി സിത്താര, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്

977

യുവജനോല്‍സവ വേദികളില്‍ നിന്നും സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണ കുമാര്‍. ഗായിക എന്നതിന് പുറമേ അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെടുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍.

Advertisements

സ്‌കൂള്‍ കോളജ് കലോല്‍സവങ്ങളില്‍ നൃത്ത ഗാന ഇനങ്ങളിലായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് സിതാര. പിന്നീട് 2006, 2007 വര്‍ഷങ്ങളില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകം ആയി. അവിടെ നിന്നും മലയാളത്തിന്റെ പ്രിയ ഗായിക ആയി മാറുക ആയിരുന്നു സിതാര കൃഷ്ണകുമാര്‍.

Also Read; നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും മറ്റാര്‍ക്കും പ്രശ്‌നമില്ല, ബാധിക്കുക നമ്മുടെ ആരോഗ്യത്തെ മാത്രം, ചിരിച്ചും കളിച്ചും കൊച്ചുകുട്ടികളെ പോലെ നടക്കാനിഷ്ടം, മനസ്സുതുറന്ന് ശാന്തി കൃഷ്ണ

ടിവി ചാനലുകളിലെ സംഗീത പരിപാടികളിലൂടെയാണ് കേരളത്തിലെ സംഗീത പ്രേമികള്‍ക്ക് സിത്താര പ്രിയങ്കരി ആവുന്നത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം സീനിയേഴ്സ് 2004 ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്ക പെട്ടതോടെ സിതാര ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് പിന്നണിഗായികയായി തിളങ്ങുകയായിരുന്നു സിത്താര. രണ്ട് തവണ സംസ്ഥാമ പുരസ്‌കരാവും ഗായികയെ തേടി എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പ്രിയതമന്‍ ഡോക്ടര്‍ സജീഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാതാപിതാക്കള്‍ക്കും മകള്‍ സാവന്‍ ഋതുവിനുമൊപ്പം കേക്ക് മുറിക്കുന്ന സജീഷിന്റെ വീഡിയോയാണ് സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read: ഒരേയൊരു ജീവിതം, അത് സന്തോഷത്തോടെ ജീവിക്കൂ, നിങ്ങള്‍ക്ക് തടസ്സമാകുന്ന ആരില്‍ നിന്നും മാറിപ്പോകൂ, വൈറലായി മീരവാസുദേവിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

ഏട്ടന്‍ ജീവിച്ച് തീര്‍ത്ത അദ്ദേഹത്തിന്റെ വര്‍ഷങ്ങളില്‍ ആദ്യപാതിയും പിന്നെ കുറച്ച് അധികവും തനിക്ക് കേട്ടുകേള്‍വി മാത്രമാണ്. സ്വപ്‌നങ്ങളില്‍ തുടങ്ങി തീരുമാനങ്ങളില്‍ എത്തുന്ന നിശ്ചയ ദാര്‍ഢ്യങ്ങളാണ് ഏട്ടന്റെ ഇന്ധനമെന്നും ഈ ജന്മദിനത്തില്‍ തനിക്ക് തരാന്‍ കഴിയുന്ന വാക്ക് ഇതാണെന്നും പരസ്യമായി പത്താള്‍ കാണ്‍കെയായാല്‍ തനിക്ക് മാറ്റാന്‍ പറ്റില്ലല്ലോ എന്നും ഏത് സ്വപ്‌നത്തിലും ഇഷ്ടത്തിലും തടസ്സമാവില്ലെന്ന് മാത്രമല്ല, വേണ്ടപോലെ ഏറ്റവും നല്ല സുഹൃത്തായി കൂടെ തന്നെയുണ്ടാവുമെന്നും സിത്താര കുറിച്ചു.

സ്‌നേഹത്തിനും സൗഹൃദത്തിനും ഏറ്റവും സൗന്ദര്യം കൂടുതല്‍ അത് എപ്പോഴും സ്വാതന്ത്ര്യത്തിലാണെന്നും കൂടുതല്‍ യാത്ര ചെയ്തും എഴുതിയും ചിരിച്ചും സ്വാതന്ത്ര്യത്തോടെയും സൗഹൃദങ്ങള്‍ക്ക് താങ്ങായും മുന്നോട്ടേക്ക് എന്നും താരം വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

Advertisement