അന്ന് സഹതാപത്തിന്റെ നോട്ടങ്ങള്‍, ഇന്ന് എല്ലാവരും സ്‌നേഹം കൊണ്ട് പൊതിയുന്നു, അടുത്ത ജന്മത്തിലും ഹന്നമോളുടെ ഉപ്പയാവണം, മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സലീം കോടത്തൂര്‍

467

മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ട് ഗായകനാണ് സലിം കോടത്തൂര്‍. ഒത്തിരി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ സലിം തന്റെ മകളോടൊപ്പമുള്ള ചിത്രങ്ങള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ മകളുടെ ജന്മദിനത്തില്‍ സലിം പങ്കുവെച്ച് കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പതിനൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് സലീമിന്റെ മകള്‍ ഹന്ന. ഒരുപാടിഷ്ടത്തോടെ ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍ എന്ന് സലിം ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: എപ്പോഴും വഴക്കായിരുന്നു, ഒരാളോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമാറണമെന്നോ അറിയില്ല, ഒരിക്കല്‍ വസ്ത്രങ്ങള്‍ അഴിച്ച് മുഖത്തെറിഞ്ഞിട്ടുണ്ട്,ശോഭനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കവിയൂര്‍ പൊന്നമ്മ

തന്നില്‍ വിശ്വാസമര്‍പ്പിച്ച സൃഷ്ടാവിന് സ്തുതി എന്നും നാഥന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരു മാലാഖയെയാണ് തന്നില്‍ ഏല്‍പിച്ചതെന്നും സലിം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ആദ്യം മകള്‍ സഹതാപത്തിന്റെ നോട്ടങ്ങള്‍ക്ക് മുന്‍പിലൂടെയാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്‌നേഹത്തോടെയും ലാളനയോടും കൂടി തന്റെ മാലാഖ പാറി പറക്കുകയാണെന്നും അതിന് നന്ദി പറയുന്നത് തന്റെ ചിറകുകള്‍ക് ബലമേകിയ നിങ്ങള്‍ ഓരോരുത്തരോടുമാണെന്നും സലിം പറയുന്നു.

Also Read: എപ്പോഴും വഴക്കായിരുന്നു, ഒരാളോട് എങ്ങനെ സംസാരിക്കണമെന്നോ പെരുമാറണമെന്നോ അറിയില്ല, ഒരിക്കല്‍ വസ്ത്രങ്ങള്‍ അഴിച്ച് മുഖത്തെറിഞ്ഞിട്ടുണ്ട്,ശോഭനയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കവിയൂര്‍ പൊന്നമ്മ

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും ഹന്നമോളുടെ ഉപ്പയായി ജനിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും പരിമിതി എന്നത് വെറും നമ്മുടെ ഭാവന മാത്രമാണെന്നും പരിമിതിയില്ലാത്ത ഭാവന നമുക്കുണ്ടെങ്കില്‍ പരിമിതിയില്ലാത്ത ഭാവി നമുക്കുണ്ടാകുമെന്ന് തന്റെ മാലാഖയിലൂടെ ലോകത്തോട് പറയാന്‍ കഴിഞ്ഞുവെന്നും സലിം ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എന്നില്‍ വിശ്വാസമര്‍പ്പിച്ച സൃഷ്ടാവിന് സ്തുതി…നാഥന് ഏറ്റവും പ്രിയപ്പെട്ടവരില്‍ ഒരു മാലാഖയെ എന്നില്‍ ഏല്‍പിച്ചതിന്… നാഥന്റെ അനുഗ്രഹം കൊണ്ട് എന്റെ മാലാഖക്ക് (നിങ്ങളുടെയും)ഇന്ന് പതിനൊന്നാം പിറന്നാള്‍ ആണ്. മുന്‍പ് പ്രകാശത്തേക്കാള്‍ വേഗതയുള്ള സഹതാപത്തിന്റെ നോട്ടങ്ങള്‍ക്ക് മുന്‍പിലൂടെയാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ ഇന്ന് അതിന്റെ ഇരട്ടി സ്‌നേഹത്തോടെയും ലാളനയോടും കൂടി എന്റെ മാലാഖക്ക് പാറി പറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് നന്ദി പറയുന്നത് എന്റെ ചിറകുകള്‍ക് ബലമേകിയ നിങ്ങള്‍ ഓരോരുത്തരോടുമാണ്…

കാരണം ഇന്ന് ഞാന്‍ പറക്കുന്നതും എന്റെ മാലാഖയുടെ ചിറകുകളിലൂടെയാണ്.ഇനിയും ജന്മം വന്നാല്‍ അന്നും എന്റെ ഹന്നമോളുടെ ഉപ്പയായി ജനിക്കണം അതു തന്നെയാണ് എന്റെ ആഗ്രഹം. പരിമിതി എന്നത് വെറും നമ്മുടെ ഭാവന മാത്രമാണെന്നും പരിമിതിയില്ലാത്ത ഭാവന നമുക്കുണ്ടെങ്കില്‍ പരിമിതിയില്ലാത്ത ഭാവി നമുക്കുണ്ടാകുമെന്ന് എന്റെ മാലാഖയിലൂടെ എനിക്ക് ലോകത്തോട് പറയാന്‍ കഴിഞ്ഞു.

ഒഴുകുന്ന നദിയില്‍ ഒഴുക്കിനൊപ്പം നീന്തിയാല്‍ ആ ഒഴുക്ക് ചെന്നെത്തുന്നിടത്തെ നമുക്കെത്താന്‍ കഴിയൂ എന്നത് പോലെ.! ജീവിതത്തില്‍ വിധിക്കൊപ്പം സഞ്ചരിക്കാതെ വിധിക്കെതിരെ പോരാടിയാല്‍ പലതും നമുക്ക് കീഴടക്കാന്‍ കഴിയും അവിടെയാണ് നമ്മുടെ വിജയവും.! ഏവരും പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തുമല്ലോ??? ഒരുപാടിഷ്ടത്തോടെ ഉപ്പച്ചിയുടെ ചിങ്കിടിക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍

Advertisement