മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായി ലാല്‍ജോസ് ഒരുക്കിയ സൂപ്പര്‍ഹിറ്റായ മീശ മാധവന് എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന സൂപ്പര്‍ ഗായികയാണ് റിമി ടോമി.
ഇപ്പോള്‍ മലയാളികള്‍ ഏറെ സ്നേഹിക്കുന്ന ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഇതിനോടകം തന്നെ റിമി ടോമി ആലപിച്ച് കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിന് ആനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്.
പാട്ടിനു പുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ടോമി. നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി ടോമി എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളില്‍ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാന്‍സിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.
ലോക്ക് ഡൗണ്‍ കാലത്താണ് റിമി ടോമി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങി ഒരു മാസത്തിന് ഉളളില്‍ നിരവധി സബ്സ്ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു.
തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവര്‍ വേര്‍ഷനുകളും എല്ലാം യൂടൂബ് ചാനലിലൂടെ റിമി ടോമി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു മറക്കാന്‍ കഴിയാത്ത അനുഭവം ആരാധകരുമായി സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് റിമി ടോമി.
വിമാന യാത്രയ്ക്കിടയില്‍ തന്റെ ആരാധികയായ ഒരു എയര്‍ ഹോസ്റ്റസ് എഴുതി സമ്മാനിച്ച ഒരു കുറിപ്പ് ആണ് റിമി ടോമി പങ്കു വച്ചിരിക്കുന്നത്. ‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിക്കാറുണ്ട്. ഫിറ്റ്സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്.’ എന്ന് കുറുപ്പില്‍ എയര്‍ഹോസ്റ്റസ് എഴുതിയിരിക്കുന്നു.
ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരിക്കുന്നതെന്നും മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യമായിരുന്നുവെന്നും റിമി കുറിപ്പ് പങ്കുവെച്ചുകൊണ്ട് പറയുന്നു. സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ തനിക്ക് ഒരു പ്രചോദനമാണ് എന്നും റിമി കൂട്ടിച്ചേര്‍ത്തു.