മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിയാകനും ഗായകനുമാണ് ഗോപി സുന്ദര്‍. മലയാളത്തിന്റെ പ്രിയ ഗായിക അമൃത സുരേഷുമായുള്ള ഗോപിസുന്ദറിന്റെ വിവാഹം വലിയ വാര്‍ത്ത ആയിരുന്നു. വര്‍ഷങ്ങളായി ഗായിക അഭയ ഹിരണ്‍മയിയും ആയി ലിവിങ് ടുഗദര്‍ ജീവിതം നയിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
അതിന് ശേഷമായാണ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് അമൃത സുരേഷ് എത്തിയത്. അതിനും മുമ്പ് ഭാര്യ പ്രിയയെയും രണ്ടുമക്കളേയും തഴഞ്ഞാ യിരുന്നു ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയിയുമായി അടുത്തത്. അമൃതാ സുരേഷ് ആവട്ടെ നടന്‍ ബാലയും ആയുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് ഗോപി സുന്ദറുമായി അടുത്തത്.
എന്നാല്‍ ഈ ബന്ധവും വേര്‍പിരിഞ്ഞുവെന്നും ഗോപി സുന്ദര്‍ മറ്റൊരു പ്രണയത്തിലാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗോപി സുന്ദര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
ഇപ്പോഴിതാ യുവ ഗായിക പുണ്യ പ്രദീപ് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍. ബോസ് ഗോപി സുന്ദര്‍ എന്ന് കുറിച്ചുകൊണ്ട് ലവ് ഇമോജിയും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പോസ്റ്റില്‍ ഗോപി സുന്ദറിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ചിത്രങ്ങള്‍ക്കെതിരെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനങ്ങളും സദാചാര ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്.