റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളി മനസ്സിൽ ഇടം നേടിയ ശ്രദ്ധേയ താരമാണ് ലക്ഷ്മി ജയൻ. ഷോയ്ക്ക് ശേഷം ലക്ഷ്മിയെ കുറിച്ച് അധികം ആർക്കും അറിയുമായിരുന്നില്ല. വിവാഹിതയായ താരം വിവാഹബന്ധം വേർപ്പെടുത്തിയെന്നു, ഇപ്പോൾ മകനുമൊത്ത് സിംഗിൾ മദറായാണ് ജീവിക്കുന്നതെന്നും ബിഗ്‌ബോസിലെത്തിയതിന് ശേഷമാണ് പ്രേക്ഷകർ അറിയുന്നത്. ഇപ്പോഴിതാ പാടാം, പറയാം എന്ന പരിപാടിയിൽ എം ജി ശ്രീകുമാറിനൊപ്പം പങ്കെടുത്തപ്പോൾ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭർത്താവിനെപ്പോലെയൊരാൾ ജീവിതത്തിൽ വന്നത് നന്നായി എന്നാണ് താരം പറയുന്നത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ; ഇനി ഒരു വിവാഹത്തെ കുറിച്ച് ഇടക്ക് ഞാൻ ചിന്തിക്കാറുണ്ട്. പക്ഷെ മകൻ ഉള്ളത്‌കൊണ്ട് അവനെയും എന്നെയും മനസ്സുക്കൊണ്ട് സ്വീകരിക്കാൻ കഴിയുന്ന ഒരാൾ വേണം എന്നുള്ളത് നിർബന്ധമാണ്. ഇടക്ക് ഞാൻ എന്റെ മകനോട് ഇതിനെ കുറിച്ച് പറയാറുണ്ട്.
അമ്മ കല്ല്യാണം കഴിക്കരുതെന്നാണ് അവൻ എന്നോട് പറഞ്ഞിട്ടുള്ളത്. അവനോടും കല്ല്യാണം കഴിക്കണ്ട എന്ന് ഞാനും പറഞ്ഞിട്ടുണ്ട്. നിനക്ക് വിവാഹം കഴിക്കണമെങ്കിൽ എന്നെ മര്യാദക്ക് കെട്ടിച്ചുവിടണം. അതല്ലെങ്കിൽ ഞാൻ അവന്റെ തലയിൽ ആവുമെന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത്. എനിക്ക് തോന്നിയിട്ടുള്ളത് കൂട്ടിന് ഒരാൾ വേണം എങ്കിൽ ഒരു 50 വയസ്സാകുമ്പോൾ കെട്ടിയാൽ പോരെ എന്നാണ്.
അതേസമയം, ചെറുപ്പത്തിൽ നമുക്കൊരു ഇണയും വലുപ്പത്തിൽ നമുക്കൊരു തുണയുമാണവശ്യം. പരസ്പരം താങ്ങായി ദമ്പതിമാർ ജീവിക്കേണ്ടത് വയസ് കാലത്താണ്. മകൻ കുറെക്കഴിയുമ്പോൾ ഒരുത്തിയുടെ പുറകേ പോകും. അപ്പോഴാണ് ഒറ്റപ്പെടുന്നത്. അതുകൊണ്ട് എല്ലാം മനസ്സിലാക്കി വരുന്ന ഒരാളെ വിവാഹം കഴിക്കണം’,ലക്ഷ്മി വിഡ്ഢിത്തം ചെയ്യരുത്. എത്രയും പെട്ടന്ന് എല്ലാം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന നല്ലൊരാളെ കണ്ടത്തി വിവാഹം കഴിക്കുക. മകൻ ഇപ്പോൾ പറയുന്നത് കണക്കിലെടുത്ത് വിവാഹം കഴിക്കാതിരുന്നാൽ പിന്നീട് പരിതപിച്ചിട്ടു കാര്യമില്ല.
കുട്ടിക്ക് വേണ്ടി രണ്ടാമതും വിവാഹം കഴിക്കാതിരിക്കുന്നത് തെറ്റായ ചിന്താഗതി ആണ്. നിങ്ങൾ നിങ്ങൾക്ക് വേണ്ടിയും കൂടി ജീവിക്കണം. പുനർ വിവാഹം ചെയ്ത് എത്ര പേർ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയുടെയും ഭർത്താവിന്റെയും കൂടെ സന്തോഷമായി ജീവിക്കുന്നു എന്നൊക്കെയാണ് ലക്ഷ്മിയുടെ വീഡിയോക്ക് താഴെ ആാധകർ കമന്റിടുന്നത്.