നീ എന്നെ സംസാരശേഷിയില്ലാത്തവളാക്കി, വൈകാരികമായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സിത്താരയ്ക്ക് മറുപടിയുമായി ജ്യോത്സ്‌ന

266

മലയാള സിനിമയിലെ യുവഗായകരാണ് സിത്താര, റിമി, വിധു പ്രതാപ്, ജ്യോത്സ്‌ന എന്നിവര്‍. ഇവര്‍ ഉറ്റസുഹൃത്തുക്കള്‍ കൂടിയാണ്. ഒരു റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താക്കളായി വന്ന് ആരാധകരെ വാരിക്കൂട്ടിയ സുഹൃത്തുക്കളാണ് ഈ നാലംഗസംഘം.

ഇവര്‍ നാലുപേരും ഒരുമിച്ച് ഏത് പരിപാടിയില്‍ വന്നാലും ആ പരിപാടി സൂപ്പറായിരിക്കും. ഇ്‌പ്പോഴിതാ, തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായ ജ്യോത്സ്‌നയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിത്താര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

സിത്താരയും ജ്യോത്സനയും തമ്മിലുള്ള സൗഹൃദം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ആ കുറിപ്പില്‍ നിന്നും വ്യക്തമാണ്. ‘ഈ പെണ്‍കുട്ടി വളരെ വിലപ്പെട്ടതാണ് എനിക്ക്… അവളുടെ അസാധാരണമായ കഴിവും സ്ഥിരമായ കഠിനാധ്വാനവും വലിയ സ്വപ്നം കാണാന്‍ എന്നേയും പ്രേരിപ്പിച്ചു.’ എന്ന് സിത്താര കുറിച്ചു.

Also Read: ഹിറ്റ് ചിത്രം ദൃശ്യത്തിന് ആദ്യം നല്‍കിയത് മറ്റൊരു പേര്, ആ പേര് ഇതായിരുന്നു

‘അത്തരത്തില്‍ സ്വാധീനിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഇവള്‍. ഇവളുടെ ഹൃദയം ഇവളുടെ പുഞ്ചിരി പോലെ വലുതും ഇവളുടെ ആലിംഗനങ്ങള്‍ പോലെ ഊഷ്മളവുമാണ്. എന്റെ ജീവിതത്തിന്റെ 90 ശതമാനവും അറിയാവുന്നവളാണ്.’ ‘അത് സന്തോഷമോ, വേദനയോ, രഹസ്യമോ…. എന്തായാലും…”

”എനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലാത്തതുകൊണ്ടല്ല എനിക്കുണ്ട്… എന്നാല്‍ ഇവള്‍ ഒരു അനുകമ്പയുള്ള ശ്രോതാവാണ്. ഇവള്‍ക്കൊപ്പം ആയിരിക്കുമ്പോള്‍ നമ്മെ വളരെയധികം സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് തോന്നും. പിന്നെ ഇവളോട് പറയാത്ത എന്റെ ജീവിതത്തിലെ പത്ത് ശതമാനം കാര്യങ്ങളുണ്ട്.”

” ഇരുന്ന് സംസാരിക്കാന്‍ സമയം കിട്ടാത്തത് കൊണ്ട് മാത്രമാണ് ആ പത്ത് ശതമാനം പറയാന്‍ പറ്റാതെ പോയത്. ഞാന്‍ കാത്തിരിക്കുകയാണ്… സംഭാഷണങ്ങള്‍ നിറഞ്ഞ ആ നാളുകള്‍ തിരിച്ചുവരാന്‍. ഏറ്റവും സുന്ദരിയായ, ഏറ്റവും കഴിവുള്ള, ഏറ്റവും വിശ്വസ്തയായ ജ്യോത്സ്‌ന രാധാകൃഷ്ണന്‍ അവളുടെ ജന്മദിനം ആഘോഷിക്കുന്നു. ഞാന്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്ന സുഹൃത്താണ്’ സിത്താര കുറിച്ചു.

Also Read: പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബാലയും കുടുംബവും, എല്ലാ ഐശ്വര്യങ്ങള്‍ക്ക് കാരണം എലിസബത്ത് ആണെന്ന് ആരാധകര്‍

ആശംസകള്‍ അറിയിച്ചതിനൊപ്പം ജ്യോത്സ്‌നയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും സിത്താര പങ്കുവെച്ചു. സിത്താരയുടെ പിറന്നാള്‍ ആശംസ കണ്ടതോടെ മറുപടിയുമായി ജ്യോത്സനയും രംഗത്തെത്തി. ‘പ്രിയപ്പെട്ടവളേ… നീ എന്നെ സംസാരശേഷിയില്ലാത്തവളാക്കി. ആ 10 ശതമാനം ഉടന്‍ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നാണ്’ ജ്യോത്സ്‌ന മറുപടിയായി കുറിച്ചത്. നിരവദി ആരാധകരാണ് ജ്യോത്സനയ്ക്ക് ആശംസകള്‍ അറിയിച്ചത്.

Advertisement