സാധാരണ അവള്‍ ഒന്നും ആവശ്യപ്പെടാറില്ല, ആദ്യമായി ആവശ്യപ്പെട്ട ആ കാര്യം സാധിച്ച് കൊടുക്കാനും കഴിഞ്ഞില്ല, ഇന്നവള്‍ ഈ ലോകത്ത് നിന്ന് പോയി; ഭാര്യയുടെ ഓര്‍മ്മകളില്‍ വേദനയോടെ ഗായകന്‍ ബിജു നാരായണ്‍

166

ഒരുപിടി മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയ പ്രിയ ഗായകനാണ് ബിജു നാരായണന്‍. നിരവധി മലയാളം ചലചിത്ര ഗാനങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായി മാറുകായിരുന്നു ഈ ഗായകന്‍.

അതേ സമയം ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണന്റെ പെട്ടെന്നുള്ള വിയോഗം സിനിമാ സംഗീതലോകത്തെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അര്‍ബുദം കാരണമാണ് ശ്രീലത വിടപറഞ്ഞത്. 2019 ആഗസ്റ്റിന് 13ന് ആയിരുന്നു ശ്രീലത ഈ ലോകത്തോട് വിടപറഞ്ഞത്. 1998ജനുവരി 23ന് ആയിരുന്നു ബിജുവും ശ്രീലതയും വിവാഹിതര്‍ ആയത്.

Advertisements

ക്യാംപസ് പഠന കാലത്താണ് ഇരുവരും പ്രണയത്തിലായത്. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. നാല്‍പ്പത്തിനാലാം വയസില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് ശ്രീലത അന്തരിച്ചത്.

Also Read: ലവ് മാരേജ് അല്ല, 20ാമത്തെ വയസ്സില്‍ വന്ന കല്യാണാലോചന, ആദ്യം സുഹൃത്തുക്കളായി, വിവാഹത്തിലെത്തിയത് ഇങ്ങനെ; മനസ്സുതുറന്ന് ശാലു മേനോന്‍

ഭാര്യയുടെ ഓര്‍മ ദിനത്തില്‍ ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പ് അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭാര്യയുടെ ഓര്‍മ്മകളെക്കുറിച്ച് വനിതയക്ക് നല്‍കിയ അഭിമുഖത്തിലൂടെ തുറന്നുപറയുകയാണ് ബിജു നാരായണ്‍. പത്ത് വര്‍ഷക്കാലം നീണ്ട പ്രണയമായിരുന്നുവെന്നും പതിനേഴാം വയസിലാണ് ശ്രീയെ ആദ്യമായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ മനസില്‍ 31 വര്‍ഷമായി ഏറ്റവും അടുത്ത് നിന്നിരുന്ന ആളായിരുന്നു ശ്രീ. അങ്ങനെ ഒരാള്‍ പോയപ്പോഴുള്ള ശൂന്യതയെ ഏത് വിധത്തില്‍ നേരിടുമെന്നെനിക്കറിയില്ല. ഇനി എന്റെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ലായിരുന്നു.’ എന്ന് ബിജു നാരായണ്‍ കൂട്ടിച്ചേര്‍ത്തു.

ഭാര്യ തന്നോട് ഒരിക്കലും ഒരു കാര്യവും ആവശ്യപ്പെടാറില്ലായിരുന്നുവെന്നും അവള്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ച് കൊടുക്കാനും കഴിയാത്തത് ഇന്നും തന്നെ വിഷമിപ്പിക്കുന്നുവെന്നും ഗായകന്‍ പറയുന്നു. കളമശ്ശേരിയിലെ പുഴയോരത്തെ വീട്ടില്‍ ഗായകരുടെ കൂട്ടായ്മയായ സമം ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി കൂടാറുണ്ട്.

Also Read: ഒന്നിച്ച് അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയുടെ മുഖഭാവം പെട്ടെന്നാണ് മാറുന്നത്, സിനിമ മേഖലയില്‍ ഇങ്ങനെയുള്ളവര്‍ കുറച്ചേയുള്ളൂ; സോന നായര്‍ പറയുന്നു

ഒരിക്കല്‍ ശ്രീ പറഞ്ഞു എല്ലാ ഗായകരും വരുമല്ലോ, എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം എന്ന്, എന്നാല്‍ ആ തിരക്കിനിടയില്‍ അതെന്നോട് മറന്നുപോയിരുന്നു, എല്ലാം കഴിഞ്ഞ് അവസാനമാണ് ഇക്കാര്യം ഓര്‍്മ്മ വന്നതെന്നംു കഷ്ടമായിപ്പോയി എന്ന് തോന്നിയെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement