മലയാളം മിനിസ്ക്രീനിലെ റിയാലിറ്റി ഷോകളുടെ തുടക്ക കാലത്ത് വന്ന ഷോയാണ് ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ. 5നും 14 നും വയസ്സിനിടയിലുള്ള കുട്ടി ഗായകരാണ് ഈ സംഗീത റിയാലിറ്റി ഷോയയില് മാറ്റുരക്കാന്‍ എത്തിയത്.
ഈ ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആതിര മുരളി. തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ വിധികര്‍ത്താക്കളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്ന ആതിര ഒന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു.
പിന്നീട് സിനിമയില്‍ പാടനുള്ള അവസരവും ആതിരയെ തേടി എത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആതിര. ആതിര പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആതിര.
തനിക്ക് കേരള യൂണിവേഴ്സിറ്റി എംഎ മ്യൂസിക്കില്‍ ഒന്നാം റാങ്ക് കിട്ടിയ സന്തോഷമാണ് ആതിര ആരാധകരുമായി പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഈ സന്തോഷം അറിയിച്ചത്.
ഈ അവസരത്തില്‍ താന്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം നന്ദി പറയുകയാണെന്ന് താരം പറഞ്ഞു. നിരവധി പേരാണ് ആതിരയ്ക്ക് ആശംസകള്‍ നേര്‍ന്നത്.