എന്റെ ബര്‍ത്ത് ഡെ ബോയിക്ക് ഇന്ന് പതിനെട്ട് വയസ്സ് തികഞ്ഞു, പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി അമൃത സുരേഷ്, വൈറലായി ചിത്രം

358

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചതുമുതല്‍ വലിയ രീതിയില്‍ വിമര്‍ശനം ഹേറ്റ് കമന്റുകളുമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നത്.

Advertisements

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമര്‍ശനത്തിന് ഇരയാകാന്‍ കാരണം ആയത്.

Also Read: പുരുഷ നടന്മാര്‍ക്ക് ലഭിക്കുന്നതിന്റെ 10ശതമാനം പോലും പ്രതിഫലം സിനിമയില്‍ നിന്നും കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക ചോപ്ര, പരിഹസിച്ച് കങ്കണ

തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലാണ് ഇരുവരും.

കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തങ്ങളുടെ വിവാഹവാര്‍ഷികം ആഘോഷിച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറിന്റെ ജന്മദിനവും ആഘോഷമാക്കിയിരിക്കുകയാണ് അമൃത. തന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനത്തില്‍ അമൃത പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്റെ ബര്‍ത്ത് ഡെ ബോയിക്ക് ഇന്ന് പതിനെട്ട് വയസ്സ് തികഞ്ഞുവെന്ന് കുറിച്ചുകൊണ്ടായിരുന്നു അമൃതയുടെ പോസ്റ്റ്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒത്തിരി ആരാധകരാണ് താരത്തിന് പോസ്റ്റിന് താഴെ ജന്മദിനാശംസകള്‍ നേര്‍ന്നത്.

Advertisement