ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ്.
ഇരുവരും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. അടുത്തിടെയാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത്. അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.
Also Read: ഈ സന്തോഷ നിമിഷത്തിൽ അച്ഛനെ മിസ്സ് ചെയ്യുവാ, കണ്ണു നനയിച്ച് വാനമ്പാടിയിലെ അനുമോൾ ഗൗരിയുടെ പോസ്റ്റ്
അച്ഛന്റെ വിയോഗത്തിന്റെ വേദനയില്‍ നിന്നും അമൃതയും അഭിരാമിയും ഇനിയും മോചിതരായിട്ടില്ല. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മകളില്‍ വിതുമ്പുന്ന അമൃതയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പിതാവിന്റെ അനുസ്മരണ യോഗത്തില്‍ വെച്ച് പാട്ടുപാടുകയായിരുന്നു അമൃത. അതിനിടെ പൊട്ടിക്കരയുകയും പാട്ട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മൈക്ക് കൈമാറുകയും ചെയ്തു. ബോലേ രേ പപ്പീ ഹരാ എന്ന പാട്ടായിരുന്നു അമൃത പാടിയത്.
അച്ഛന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വന്നതോടെയായിരുന്നും താരം നിയന്ത്രണം വിട്ട് കരഞ്ഞുപോയത്. ഈ കാഴ്ച സദസ്സിലുണ്ടായിരുന്നുവരെയെല്ലാം കരയിച്ചു. അമൃത തന്നെയാണ് ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. അച്ഛാ എന്ന അടിക്കുറിപ്പാണ് താരം നല്‍കിയിരിക്കുന്നത്.