നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകൾക്കുള്ളത്. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുമുണ്ട് താരം.
ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയ സന്തോഷമാണ് അഭയ പങ്കുവെച്ചത്.
ടൈഗൂണിന്റെ ഒരു ലീറ്റർ എൻജിനും ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സും ഉപയോഗിക്കുന്ന ഹൈലൈൻ മോഡലാണ് അഭയയുടെ പുതിയ എസ്യുവി. 15.28 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക് സ്‌ഷോറൂം വില.
കൊച്ചിയിലെ ഫോക്‌സ്വാഗൻ വിതരണക്കാരായ ഇവിഎം ഫോക്‌സ്വാഗണിൽ നിന്നാണ് അഭയ ഹിരൺമയി വാഹനം വാങ്ങിയത്. വാഹനം ഡെലിവറി ചെയ്യുന്ന വിഡിയോയും ഇവിഎം ഫോക്‌സ്വാഗൻ പങ്കുവച്ചിട്ടുണ്ട്.
ഫോക്‌സ്വാഗണിന്റെ ചെറു എസ്യുവി ടൈഗൂൺ 2021 അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്‌ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. 115 പിഎസ് കരുത്തും 178 എൻഎം ടോർക്കുമുള്ള ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്‌സുകളുണ്ട്. 150 പിഎസ് കരുത്തും 250 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്‌സുകളുണ്ട്.