തലയണ മന്ത്രം എന്ന ചിത്രത്തിന് ഇന്നും ആരാധകര്‍ നിരവധിയാണ്. ഉര്‍വശിയെ ഇംഗ്ലീഷ് പറഞ്ഞു ഞെട്ടിച്ചത് ഇപ്പോഴത്തെ സീരിയല്‍ താരം കൂടിയായ സിന്ധു വര്‍മയാണ്. ചിത്രത്തില്‍ ഉര്‍വശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോര്‍ജിന്റെയും ജിജിയുടെയും മകളായി സിന്ധു വര്‍മ്മയെത്തിയത്. സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീന്‍ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വര്‍മ്മ.
അമ്മ വേഷങ്ങളില്‍ എത്തി തകര്‍പ്പന്‍ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ആരാധകര്‍ ഏറെയാണ്. അതേ സമയം ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂര്‍ത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.
പ്രശസ്ത ടെലിവിഷന്‍ താരം മനു വര്‍മ്മയാണ് സിന്ധു വര്‍മ യുടെ ഭര്‍ത്താവ്. നടന്‍ ജഗന്നാഥവര്‍മ്മയുടെ മകനാണ് മനു വര്‍മ. സിന്ധുവും മനുവും ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമില്‍ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തില്‍ ആകുന്നതും വിവാഹം കഴിക്കുന്നതും.
ലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സിന്ധു മനുവര്‍മ്മ. സിനിമാ മിനിസ്‌ക്രീന്‍ താരവുമായ മനുവര്‍മ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വര്‍മ. വര്‍ഷങ്ങള്‍ പോയത് അറിയാതെ എന്ന ചിത്രത്തില്‍ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് കൊണ്ടാണ് സിന്ധു മനു വര്‍മ മലയാള സിനിമയിലേക്ക് എത്തിയത്.
മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണായി മാറിയ നടിയാണ് സിന്ധു മനു വര്‍മ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വര്‍ഷങ്ങള്‍ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവര്‍മ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്.
ഇപ്പോളിതാ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇളയ മകള്‍ ഗൗരി ജനിച്ച സമയത്ത് ചെറി അസാധാരണത്വം ഉണ്ടായിരുന്നു. തലച്ചോറിയില്‍ കുറച്ച് ഫ്‌ളൂയ്ഡ് ശേഖരണം വന്നു. രണ്ട് ശസ്ത്രക്രിയ നടത്തി. അവളുടെ ജനന ശേഷമാണ് ജീവിതത്തില്‍ താളപ്പിഴ വന്ന് തുടങ്ങിയത്. അതുവരെ സന്തോഷകരമായ സാധാരണ ജീവിതമായിരുന്നു.
പെട്ടന്ന് മകള്‍ ഇങ്ങനെയാണ് എന്ന് അറിഞ്ഞപ്പോള്‍ എല്ലാവരും തകര്‍ന്നു പോയി. മകള്‍ ഇപ്പോഴും ബെഡ്ഡിലും വീല്‍ ചെയറിലും തന്നെയാണ്. 14 വയസ്സ് ആയി. സംസാരിക്കുകയൊന്നും ഇല്ല. ഇന്ത്യയില്‍ ഒട്ടുമിക്ക എല്ലായിടത്തും കൊണ്ടുപോയി അവളെ ചികിത്സിച്ചു.
ഇപ്പോഴും തുടരുന്നു ഒരു ദിവസം അവള്‍ക്ക് വേണ്ടി മാത്രം 1500 രൂപ വരെ വേണം. മകളുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം സംഭവിയ്ക്കാനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതാണ് ഞങ്ങളുടെ പ്രതീക്ഷ. അതേസമയം, എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. എന്തിനാണ് വെറുതേ കാശ് കളയുന്നത്. ഇത് നേരെയാവുകയൊന്നും ഇല്ല എന്നൊക്കെ പറഞ്ഞ് കേള്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നുമായിരുന്നു. മകള്‍ കൈക്കുഞ്ഞ് ആയിരുന്ന സമയത്ത് അവളെയും എടുത്ത് ചില ഫങ്ഷന് ഒക്കെ പോയിരുന്നു.
അപ്പോള്‍ ചിലര്‍ പറയും, കുറച്ച് കൂടെ കഴിഞ്ഞാല്‍ പിന്നെ സിന്ധുവിന് പുറത്തേക്ക് ഇറങ്ങാന്‍ തീരെ സാധിയ്ക്കില്ലല്ലോ. പെണ്‍കുട്ടിയല്ലേ, എടുത്ത് നടക്കാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചവരുണ്ട്. കൂടാതെ, ഈ അസുഖം ഏത് പ്രായത്തിലും ആര്‍ക്കും വരാവുന്ന ഒന്നാണെന്നും താരം പറയുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ തലയുടെ വലുപ്പം കൂടുമെന്നും എന്നാല്‍ മകള്‍ക്ക് ഒരു മാസം കഴിഞ്ഞപ്പോഴാണ് തല വലുതായി തുടങ്ങിയതെന്നും സിന്ധു പറയുന്നു.
അതിനാല്‍ പെട്ടന്ന് ആശുപത്രിയില്‍ എത്തുകയും തലയോട്ടി തുറന്ന് ട്യൂബ് ഇട്ട് ആ ഫ്ളുയ്ഡ് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു എന്നാണ് താരം പറയുന്നത്. അത് ചെയ്ത കഴിഞ്ഞാല്‍ തലയോട്ടി പഴയത് പോലെ ആകുമെന്നും പറഞ്ഞിരുന്നു. മകളുടെ ഓപ്പറേഷന്‍ കഴിഞ്ഞ സമയത്ത് മൂന്ന് മാസത്തോളം താന്‍ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് കഴിഞ്ഞത്.