മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന്‍ ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.
സോഷ്യല്‍ മീഡിയകളിലൂടെയാണ് ഈ താര കുടുംബം ഏറ്റവും കൂടൂതല്‍ വൈറലായിരിക്കുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്.
യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിന്ധു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിന്ധു. കൊച്ചിയില്‍ നിന്നാണ് സിന്ധു കൃഷ്ണ പുതിയ വീഡിയോ എടുത്തിരിക്കുന്നത്.
അഹാനയുടെ വിവാഹം എന്നാണ് എന്നായിരുന്നു ആരാധകരില്‍ ഒരാളുടെ ചോദ്യം. 24 വയസ്സ് കഴിഞ്ഞാല്‍ ഒരു പെണ്‍കുട്ടിക്ക് കല്യാണമായില്ലേ എന്നാണ് ആദ്യം വരുന്ന ചോദ്യമെന്നും ഹൗ ആര്‍ യു എന്നൊക്കെ ചോദിക്കുന്ന പോലെയാണ് കല്യാണമായില്ലേ എന്ന് ചോദിക്കുന്നതെന്നും നാട്ട് നടപ്പ് അങ്ങനെയായി പോയി എന്നും സിന്ധു പറയുന്നു.
അഹാനയുടെ കല്യാണം തീരുമാനിച്ചാല്‍ എന്തായാലും ഞാനറിയുന്ന അതേസമയത്ത് നിങ്ങള്‍ എല്ലാവരും അറിയുമെന്നും സിന്ധു പറഞ്ഞു. അഹാനയുടെ മുടിയെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. അമ്മു ഹെല്‍ത്തി ഡയറ്റ് നിലനിര്‍ത്തുന്ന ആളാണെന്നും അനാവശ്യ പരീക്ഷങ്ങളൊന്നും മുടിയില്‍ നടത്താറില്ലെന്നും സിന്ധു പറയുന്നു.
മോഡേണായി കട്ട് ചെയ്യാനോ മുടിയില്‍ കളര്‍ ചെയ്യാനോ അഹാന തയ്യാറല്ല. അതുകൊണ്ടാണ് അവളുടെ മുടി ഇപ്പോഴും ഭംഗിയായി തന്നെ ഇരിക്കുന്നതെന്നും കൊടുക്കുന്ന ഭക്ഷണമെല്ലാം അവള്‍ കഴിക്കുമെന്നും മറ്റ് മക്കളൊന്നും അങ്ങനെയല്ലെന്നും സിന്ധു പറയുന്നു.