‘എന്റെ സുന്ദരിയായ മോണലിന്റെ ഓർമ്മയിൽ’; അകാലത്തിൽ വിട പറഞ്ഞ സഹോദരിയുടെ ഓർമ്മയിൽ തേങ്ങി സിമ്രാൻ

521

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു സിമ്രാൻ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു സിമ്രാൻ. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമായത്.

സിമ്രാനെ പോലെ തന്നെ തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങാൻ സോഹദരി മോണൽ നേവലിനും സാധിച്ചിരുന്നു. ദളപതി വിജയിയുടെ ഹിറ്റ് ചിത്രം ബദ്രിയിൽ അടക്കം മോണൽ അഭിനയിച്ചിരുന്നു.സിമ്രാൻ അഭിനയത്തിൽ എത്തി മൂന്ന് വർഷം പിന്നിട്ട ശേഷമാണ് മോണൽ അഭിനയത്തിലേക്ക് എത്തുന്നത്.

Advertisements

കന്നട സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച മോണലിനെ മ ര ണം കവർന്നെടുത്ത് വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. സഹോദരിയുടെ അപ്രതീക്ഷിത വേർപാട് സിമ്രാനും താങ്ങാൻ കഴിയുന്നതായിരുന്നില്ല. മോണലിന്റെ വേർപാടിന്റെ ഇരുപത്തിയൊന്നാം വാർഷികത്തിൽ സഹോദരിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സിമ്രാൻ

ALSO READ- ആദ്യ കാമുകൻ ജീ വനൊ ടുക്കി, ശേഷം സിമ്പുവിനോട് പിണങ്ങി ധനുഷിനെ വിവാഹം ചെയ്തു; ഐശ്വര്യ രജനികാന്തിന്റെ പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തൽ

‘എന്റെ സുന്ദരിയായ സഹോദരി മോണലിന്റെ സ്‌നേഹനിർഭരമായ ഓർമയിൽ, ഒരിക്കലും നിന്നെ മറക്കാനാവില്ല’ എന്നാണ് ചിത്രം പങ്കുവെച്ച് സിമ്രാ ൻ സോഷ്യൽമീഡിയയിൽ കുറിച്ചത്.

അതേസമയം, 2002ൽ ആയിരുന്നു മോണൽ ആ ത്മ ഹ ത്യ ചെയ്തത്. പ്രണയ നൈരാശ്യമാണ് മ ര ണ കാരണമെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മോണലിന്റെ ചെന്നൈയിലെ വസതിയിലാണ് തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ- ‘പസിക്കിത് മണി’ ഹിറ്റ് ആയതിന് പിന്നാലെ, ‘മണീ, യാരാവത് പുടീങ്ക മണീ’ പ്രഭു കഥയുമായി ജയറാം; കുതിര സവാരി കഥ കേട്ട് പൊട്ടിച്ചിരിച്ച് കാർത്തിയും താരങ്ങളും

2000ത്തിൽ ആയിരുന്നു മോണൽ ആദ്യ സിനിമ ചെയ്തത്. കന്നട ചിത്രമായിരുന്നു അത്. പിന്നീട് 2001ൽ പാർവൈ ഓൻട്രേ പോതുമേ എന്ന സിനിമയിലൂടെ തമിഴിലേക്ക് മോണൽ അരങ്ങേറി. താരത്തിന്റെ രണ്ടാമത്തെ തമിഴ് സിനിമ വിജയ്‌ക്കൊപ്പം ബദ്രി ആയിരുന്നു. ചിത്രത്തിൽ ഭൂമിക ചൗള ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശേഷം ലവ്‌ലി, സമുദിരം, വിവരമാന ആള്, ചാർളി ചാപ്ലിൻ, പേസാത കണ്ണും പേസുമെ തുടങ്ങിയ സിനിമ കളിലും മോണൽ അഭിനയിച്ചു. ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. സണ്ണി ഡിയോളിന്റെ മാ തുജെ സലാം ആയിരുന്നു മോണൽ അഭിനയിച്ച ഓരേയൊരു ബോളിവുഡ് സിനിമ.

മോണലിന്റെ ആ ത്മ ഹ ത്യ സിനിമാ മേഖലയ്ക്കും ആരാധകർക്കും വലിയ ഞെട്ടലായിരുന്നു സൃഷ്ടിച്ചത്. ഒരുപാട് ഉയരങ്ങളിലേക്ക് ചെന്നെത്തേണ്ടിയിരുന്ന പ്രതിഭ കൂടിയായിരുന്നു മോണൽ. താരത്തിന്റെ അവസാന ചിത്രം ആദികം ആയിരുന്നു. മോണൽ മ രി ച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമ റിലീസ് ചെയ്തത്. സിമ്രാനെ കൂടാതെ ജ്യോതി, സുമിത്ത് എന്നീ രണ്ട് സഹോദരങ്ങൾ കൂടി മോണലിനുണ്ട്. അതേസമം, മോണൽ എന്തിനാണ് മ ര ണം തിരഞ്ഞെടുത്തതെന്ന് ഇന്നും വ്യക്തമല്ല. ഈ കേസ് അന്വേഷണം എവിടേയും എത്താതെ പോയിരിക്കുകയാണ് ഈ 21ാം വാർഷികത്തിലും.

Advertisement