ഒരു മ്യൂസിക് വീഡിയോയിലൂടെ എത്തി പിന്നീട് മിനിസ്ക്രീനില്‍ സജീവമായി ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് സുസ്മിത. പ്രിയഗാനം എന്ന മലയാളം മ്യൂസിക് വീഡിയോയില്‍ ആയിരുന്നു സുസ്മിത ആദ്യമായെത്തിയത്. 1995 ജനിച്ച സുസ്മിത പ്രഭാകര്‍ കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സ്വദേശിനിയാണ്. ഇപ്പോള്‍ 27 വയസ്സാണ് താരത്തിന്റെ പ്രായം. എംബിഎ പൂര്‍ത്തിയാക്കിയ താരം ഈ സമയത്താണ് പ്രിയഗാനം എന്ന ആല്‍ബത്തിലൂടെ അഭിനയത്തിലെത്തിയത്.
സീ കേരളത്തിലെ നീയും ഞാനും എന്ന പരമ്പരയിലൂടെയാണ് സുസ്മിത സുപരിചിതയായത്. പരമ്പരയിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രം വളരെ മികവോടെയും പക്വതയോടെയും ആണ് സുസ്മിത കൈകാര്യം ചെയ്യുന്നത്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ റോളിലാണ് പരമ്പരയില്‍ സുസ്മിത എത്തുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും സുസ്മിത വളരെ സാധാരണക്കാരിയാണ്.
രവി വര്മ്മന് എന്ന കഥാപാത്രത്തിന്റെ നായികാ കഥാപാത്രമായാണ് സുസ്മിത എത്തിയിരിക്കുന്നത്. ഷൈജു ഖാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിമുഖങ്ങളില്‍ സാധാരണക്കാരിയായാണ് സുസ്മിത എത്തുന്നത്. ജാഡ ഇല്ലാത്ത സംസാരമാണ് സുസ്മിതയുടെ പ്രത്യേകത എന്നാണ് പ്രേക്ഷകരും പറയുന്നത്.
സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. നിരവധി ഫാന്‍സ് പേജുകളും സുസ്മിതയ്ക്ക് വേണ്ടി ഉദയം ചെയ്തിട്ടുണ്ട്. ഒരു പ്രണയ പരമ്പരയായതു കൊണ്ടു തന്നെ നീയും ഞാനും സീരിയലിന് നിരവധി ആരാധകരാണുള്ളത്. നിരവധി ഫാന്‍സ് പേജുകളാണ് സോഷ്യല്‍ മീഡിയയില്‍ പരമ്പരയ്ക്കുള്ളത്.
അതേസമയം, സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് സുസ്മിത. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ ആരാധകര്‍ക്ക് മുന്‍പിലേക്ക് സുസ്മിത പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ സുസ്മിതയുടെ വീഡിയോകള്‍ എല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്.
സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്സും ഇന്‍സ്റ്റഗ്രാമില്‍ അടക്കം നടിയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ഉണ്ട്. മോഡലിങ്ങിലും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയുമാണ് താരം.