വിവാഹം വരെ തീരുമാനിച്ച പ്രണയത്തില്‍ നിന്നും പിന്മാറിയ താരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു!

25

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട താര പ്രണയമാണ് നടി ഹന്‍സികയും നടന്‍ ചിമ്ബുവും തമ്മിലുള്ള ബന്ധം.

Advertisements

വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തില്‍ നിന്നും പിന്മാറിയ കാര്യം പത്രപ്രസ്താവനയിലൂടെയാണ് ചിമ്ബു പുറംലോകത്തെ അറിയിച്ചത്.

കൂടാതെ വേര്‍പിരിയല്‍ ചിമ്ബുവിനെ മാനസികമായും തളര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ പിണക്കം മറന്ന് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍.

ഹന്‍സിക കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹാ’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്.

അതിഥിവേഷത്തിലാകും ചിമ്ബു എത്തുക. ഏഴ് ദിവസമാണ് സിനിമയ്ക്കുവേണ്ടി ചിമ്ബു നല്‍കിയിരിക്കുന്നത്. ഹന്‍സിക തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

യു.ആര്‍. ജമീലാണ് ‘മഹാ’ഒരുക്കുന്നത്. ശ്രീകാന്ത്, തമ്ബി രാമയ്യ, കരുണാകരന്‍, നാസര്‍, ജയപ്രകാശ്, ഛായാസിങ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വിവാദത്തിലായിരുന്നു. പുകവലിക്കുന്ന ഹന്‍സികയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Advertisement