പിണക്കത്തിന് കാരണം മുൻകാമുകി നയൻതാര; അജിത്ത്-ശാലിനി ബന്ധം പോലെ ജീവിക്കുമെന്ന് പറഞ്ഞ ചിമ്പു-ഹൻസിക പ്രണയം പൊട്ടിയത് ഇങ്ങനെ

2273

സിനിമാ ലോകത്തുള്ള പ്രണയങ്ങളും പ്രണയ പരാജയങ്ങളും കേൾക്കാനും അറിയാനും പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്. താരങ്ങളുടെ സിനിമ കാണുന്നതിൽ ആരാധകർക്ക് കൂടുതൽ ഇഷ്ടം വ്യക്തി ജീവിതത്തിലേക്ക് എത്തി നോക്കുവാൻ ആണ്. ഇത്തരത്തിൽ വാർത്തകളിൽ ഇടം പിടിച്ച താരമാണ് തമിഴ് നടൻ ചിമ്പു. കാരണം നടി നയൻതാരയുമായുള്ള ബന്ധവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും തന്നെ.

Advertisements

അതെല്ലാം കെട്ടടങ്ങിയപ്പോഴാണ് ചിമ്പു, ഹാൻസിക ബന്ധം ചർച്ചയായത്. ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പ്രണയ ജോഡികളായിരുന്നു ഇരുവരും. ഇരുവരും പരസ്യമായി തന്നെ പ്രണയം സമ്മതിക്കുകയും ചെയ്തിരുന്നു. 2013 ലായിരുന്നു ഹൻസികയും ചിമ്പുവും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വരുന്നത്. പിന്നാലെ അഭിമുഖത്തിൽ വച്ച് ചിമ്പു തന്റെ ബന്ധം സമ്മതിക്കുകയും ചെയ്തിരുന്നു.

Also read; ഈ സമയം, മകളെ ചേർത്തുപിടിച്ച് അവളോടൊപ്പം നിൽക്കുകയാണ് ഞങ്ങളെല്ലാം, അല്ലാതെ എന്റെ മോളെ കെട്ടിക്കാൻ നിർത്തിയിരിക്കുന്നതല്ല; വിമർശിച്ചവന്റെ വായയടപ്പിച്ച് ലക്ഷ്മി

എന്നാൽ നിർഭാഗ്യവശാൽ ആറുമാസത്തിനകം തന്നെ ഇരുവരും വേർപിരിഞ്ഞു. ഇത് ആരാധകർക്കും അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ചിമ്പുവും ഹൻസികയും സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരങ്ങൾ പ്രണയം സമ്മതിച്ചത്.

”എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒരുപാട് കിംവദന്തികൾ കേൾക്കുന്നുണ്ട്. അതുകൊണ്ട് വ്യക്തമാക്കാം. അതെ, ഞാൻ പ്രണയത്തിലാണ്. പക്ഷെ എന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല” എന്നായിരുന്നു ഹൻസികയുടെ ട്വീറ്റ്. എന്നാൽ, ചിമ്പുവിന്റെ പേര് താരം ഹൻസിക പരാമർശിച്ചിരുന്നില്ല. അതേസമയം, ചിമ്പു ഹൻസികയുടെ പേര് പരാമർശിച്ചാണ് പ്രണയം പറഞ്ഞത്.

” അതെ, ഞാനും ഹൻസികയും പ്രണയത്തിലാണ്. ഇപ്പോൾ അവൾ നല്ല നിലയിലാണ്. കല്യാണത്തെക്കുറിച്ചുള്ള തീരുമാനം ഞങ്ങളുടെ കുടുംബം എടുക്കും. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു” എന്നായിരുന്നു ചിമ്പു ട്വീറ്റ് ചെയ്തത്. പിന്നീട് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലും ചിമ്പു തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെ ഞാൻ ഹൻസികയെ വിവാഹം കഴിക്കും. അജിത്തിനേയും ശാലിനിയേയും പോലെ ഞങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കും” എന്നായിരുന്നു ചിമ്പു പറഞ്ഞത്. എന്നാൽ അധികം കഴിയാതെ തന്നെ ഇരുവരും പിരിയുകയായിരുന്നു. പിരിയാനുള്ള കാരണം ചിമ്പുവും ഹൻസികയും വെളിപ്പെടുത്തിട്ടില്ല. എന്നാൽ തന്റെ മുൻകാമുകിയായ നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ ചിമ്പു തീരുമാനിച്ചതാണ് പിണക്കത്തിന്റെ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പിരിഞ്ഞുവെങ്കിലും ചിമ്പുവും ഹൻസികയും വർഷങ്ങൾക്ക് ശേഷം ഓൺ സ്‌ക്രീനിൽ ഒരുമിച്ചിരുന്നു. ഹൻസിക ടൈറ്റിൽ റോളിലെത്തിയ മഹ എന്ന സിനിമയിൽ അതിഥി വേഷത്തിലായിരുന്നു ചിമ്പു എത്തിയത്. ഇപ്പോഴിതാ ഹൻസിക വിവാഹിതയാകാൻ ഒരുങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഹൻസിക ബിസിനസുകാരനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.

Also read; ഗുരുനാഥൻ റാഫി തിരക്കഥ ഒരുക്കും; നാദിർഷ വീണ്ടും സംവിധായകന്റെ വേഷത്തിൽ; പുതിയ ചിത്രം പ്രഖ്യാപിച്ചു

വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല. ഇതിനിടെ ചിമ്പുവും വിവാഹിതനാകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടി നിധി അഗർവാളും പ്രണയത്തിലാണെന്നും ഈ വർഷം വിവാഹമുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരും ലിവിംഗ് ടുഗദർ ആണെന്നും റിപ്പോർട്ടുകളുണ്ട്.

Advertisement