ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായിരിക്കുകയാണ്. അശ്ലീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് മുംബൈ വ്യവസായിയായ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായത്. അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം മുതൽ നടക്കുന്ന അറസ്റ്റുകളുടെ തുടർച്ചയായാണ് ഈ അറസ്റ്റും ഉണ്ടായിരിക്കുന്നത്. ഇതോടെ ബോളിവുഡ് സിനിമാലോകത്തിന് ഇത് നാണക്കേടായിരിക്കുകയാണ്.
Read more
ഞെട്ടിപ്പിക്കുന്ന ഹോട്ട് ലൂക്കിൽ അമല പോൾ. കണ്ണുമിഴിച്ച് ആരാധകർ, ചിത്രങ്ങൾ വൈറൽ
കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ വെളിപ്പെടുത്തലുമായി ചില താരങ്ങൾ രംഗത്ത് വന്നിട്ടുമുണ്ട്. ഒരു വെബ് സീരീസിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ കുന്ദ്രയും ഏതാനും ആളുകളും ന്യൂഡ് ഓഡിഷന് ക്ഷണിച്ചുവെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ സാഗരിക ഷോണ രംഗത്തെത്തിയിട്ടുമുണ്ട്. കോവിഡ് കാലം ആണെന്ന് പറഞ്ഞായിരുന്നു വീഡിയോ ഓഡിഷൻ നടത്താമെന്ന് അറിയിച്ചതെന്നും ഇവർ പറഞ്ഞിരിക്കുകയാണ്. പക്ഷേ ന്യൂഡ് ഓഡിഷൻ എന്ന് കേട്ടതോടെ താൻ പങ്കെടുത്തില്ലെന്നും ഇവർ ഷോണ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈംബ്രാഞ്ച് നീലച്ചിത്ര ആപ്പുകൾക്കെതിരെ കേസെടുത്തിരുന്നത്. അന്ന് കുറച്ചുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അതിന് ശേഷമാണ് രാജ് കുന്ദ്രയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് മതിയായ തെളിവുകൾ ലഭ്യമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയാണ് രാജിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് വിശദമാക്കിയിരിക്കുന്നത്.
ലണ്ടനിൽ ജെഎൽ എന്ന കമ്പനിയാണ് രാജ് കുന്ദ്ര നടത്തുന്നത്. അശ്ലീലച്ചിത്രം നിർമിക്കുകയും ഹോട്ട് ഷോട്ട് ഉൾപ്പെടെയുള്ള ചില ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുംബൈ മോഡലും നടിയുമായ ഗെഹ്ന വസിഷ്ട്, യാസ്മിൻ റോവാ ഖാൻ ഉൾപ്പെടെ ഏഴോളം പേരെ പോലീസ് ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ മുഖ്യ ആസൂത്രകൻ കുന്ദ്രയാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതോടെയാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. രാജ് കുന്ദ്ര, പ്രദീപ് ബക്ഷി എന്നിവരുടെ ഉടമസ്ഥതയിലാണ് ലണ്ടനിൽ കമ്പനി പ്രവർത്തിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റുകളും ക്രൈംബ്രാഞ്ചിന് തെളിവായുണ്ട്. കോടിക്കണക്കിന് രൂപ ഇവർ അശ്ലീല ചിത്രനിർമ്മാണത്തിലൂടെ നേടിയെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കുന്ദ്രയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രദീപ് ബക്ഷിയും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനിയായ കെൻറ് എന്ന കമ്പനിക്ക് അശ്ലീല ചിത്ര നിർമ്മാണത്തിലുള്ള പങ്ക് കണ്ടെത്തുകയും കെൻറ് എക്‌സിക്യൂട്ടിവ് യുവ സംരംഭകനായ ഉമേഷ് കാമത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് കുന്ദ്രയിലേക്ക് പോലീസിനെ എത്തിച്ചത്. നടി ഷെർലിൻ ചോപ്ര മുമ്പ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളിലേക്ക് എത്തിയത്.
Read more
അര മണിക്കൂർ വീതമുള്ള പതിനഞ്ചോളം വീഡിയോകൾ ഉമേഷ് കാമത്ത്, ഗെഹന വസിഷ്ടിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് പോലീസിന് അറിവ് ലഭിച്ചു. മൂന്ന് ലക്ഷം രൂപയ്ക്കാണ് ഓരോ വീഡിയോയും നൽകിയിരുന്നത്. കുന്ദ്രയും ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് പോലീസ് പിന്നീടാണ് അറിഞ്ഞത്. മഡ് ഐലൻറ് എന്ന മലാഡിലുള്ളൊരു ബംഗ്ലാവിലായിരുന്നു ഇവയുടെ ചിത്രീകരണം നടത്തിയിരുന്നത്. ആപ്പുകൾക്ക് രണ്ടായിരം രൂപയായിരുന്നു ആളുകളിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ നിരക്കായി ഈടാക്കിയിരുന്നത്.
ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടുള്ളൊരു കേസിൽ കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു. പിന്നീട് അവരെ ജാമ്യത്തിൽ വിടുകയാണുണ്ടായത്. ഒടിടി കണ്ടൻഡുകൾ ഏറെ പ്രചാരത്തിലായതോടെ നിരവധി അശ്ലീല വീഡിയോകളുള്ള ആപ്പുകളും വെബ്‌സൈറ്റുകളും വർദ്ധിച്ചിട്ടുണ്ട്. അവയിൽ ചിലത് ഹോട്ട് ഷോട്ട്, ഉല്ലു, കൂകു എന്നിവയാണ്.