ഒരു സിനിമയിൽ അഭിനയിക്കാൻ അഞ്ച് ലക്ഷം രൂപ വരെ ചോദിച്ചവരുണ്ട്; എല്ലാ സിനിമയുടെ പൂജക്കും ഞാൻ പോയിട്ടുണ്ട്; തന്റെ തുടക്കകാലത്തെ കുറിച്ച് സിജു വിൽസൺ

213

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സിജു വിൽസൺ. നായകനായും സഹനടനായും പിന്നീട് വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റേതായി ഈയ്യടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിലെ സിജുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സിജു വിൽസൺ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്.വിനയൻ സാറിന്റെ പടത്തിൽ ഞാൻ ചാൻസ് അന്വേഷിച്ച് പോയിട്ടുണ്ട്. സാറിന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിൽ എന്റെ സുഹൃത്തായ മുരളിയായിരുന്നു നായകനായി അഭിനയിച്ചിരുന്നത്. മലർവാടിയിലുണ്ടായിരുന്നയാളാണ്.

Advertisements

Also Read
അന്ന് ആ സിനിമക്ക് മഞ്ജു ചോദിച്ച പ്രതിഫലം താങ്ങാൻ കഴിഞ്ഞില്ല; പ്രിയാമണി വന്നത് മഞ്ജുവിന് പകരമായി; പക്ഷെ പടം വിചാരിച്ചത്ര വിജയിച്ചില്ല; നടനും, നിർമ്മാതാവുമായ നാസർ ലത്തീഫിന് പറയാനുള്ളത് ഇങ്ങനെ

ആ സിനിമയുടെ പൂജയ്ക്കൊക്കെ ഞാൻ പോയിട്ടുണ്ട്. സാറിന്റെ മുന്നിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ടുണ്ട്. എങ്ങാനും കണ്ടിട്ട് ഇവൻ കൊള്ളാം എന്ന് തോന്നി ഏതെങ്കിലും ഒരു വേഷം തന്നാലോ എന്ന് കരുതിയാണ് നടക്കുന്നത്. പക്ഷെ സാറിനെ പരിചയപ്പെടാൻ പറ്റിയിരുന്നില്ല. ആ സമയത്ത് സരോവരം ഹോട്ടലിൽ സ്ഥിരമായി പൂജ നടക്കുമായിരുന്നു. എല്ലാ പൂജയ്ക്കും പോകുമായിരുന്നു. 2009-2011 വരെയുള്ള കാര്യമാണ്.

ആ കാലത്തെ എല്ലാ പൂജയിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അവിടെ പോയി വടയും ചായയും കുടിക്കുക, സംവിധായകരുടെ മുന്നിൽ കൂടെ നടക്കുക ഇതായിരുന്നു. നമ്മളെയൊന്നും വിളിച്ചിട്ടുണ്ടാകില്ല. പക്ഷെ അങ്ങനെ നടന്നിട്ടും ഒരു സിനിമ പോലും കിട്ടിയില്ലെന്നതാണ് വാസ്തവം. ഇപ്പോൾ കുറേക്കൂടി ജെനുവിനായിട്ടുള്ള ഓഡിഷനുകളാണ് നടക്കുന്നത്. അന്ന് ചുമ്മാ ഓഡിഷനുകൾ നടക്കുകയാണ്.

Also Read
ജനിച്ച കുഞ്ഞിനെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല; ഇത് ഞങ്ങളുടെ സന്തോഷമാണ്, പിന്നെ മകനു വേണ്ടി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയതിന് കാരണം ഇത്; ബഷീർ ബഷിയുടെ വാക്കുകൾ ഇങ്ങനെ

എന്നോട് പൈസ ചോദിച്ചിട്ടുണ്ട്. നായകനായി നിങ്ങൾ ഓക്കെയാണ്. പക്ഷെ വേറെ ഒരാളും ഓക്കെയാണ് അഞ്ച് ലക്ഷം രൂപയിട്ടാൽ ഓക്കെയാണ് മറ്റേയാളും തരാൻ ഓക്കെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പൊന്ന് ചേട്ടാ എന്റെ കൈയ്യിൽ പത്ത് പൈസയില്ല എങ്ങനെയെങ്കിലും അഭിനയിച്ച് കുറച്ച് കാശുണ്ടാക്കണം എന്ന് കരുതിയാണ് ഞാൻ വന്നിരിക്കുന്നത്. ആ എന്നോട് കാശ് ചോദിച്ചാൽ എവിടെ ഉണ്ടാകാനാണ് എന്ന് താൻ ചോദിച്ചെന്നും

Advertisement