ഷറഫുദ്ദീനും സിജു വില്‍സണും അനു സിത്താരയോട് പൊരിഞ്ഞ പ്രേമം

62

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പുതിയ നിയമത്തിന്റെ സംവിധായകന്‍ എ കെ സാജന്‍ പുതിയ സിനിമയുമായി വീണ്ടും എത്തുകയാണ്. ഷറഫുദ്ദീനും സിജു വില്‍സണും അനു സിത്താരയുമാണ് സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

സിനിമ ഒരു ത്രികോണ പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ക്രൈം ത്രില്ലറിന് പ്രാധാന്യം കൊടുത്ത് സിനിമ ചെയ്ത സാജനാണ് പ്രണയകഥയുമായി പ്രേക്ഷകരെ ആസ്വദിപ്പിക്കാന്‍ എത്തുന്നത്.

പ്രേമം, ഹാപ്പി വെഡിങ്ങ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ആദി എന്നീ സിനിമകള്‍ക്ക് ശേഷം ഷറഫുദ്ദീനും സിജു വില്‍സണും ഒന്നിക്കുന്ന സിനിമയാണ് ഇത്.

അനു സിത്താര ഹാപ്പി വെഡിങ്ങില്‍ ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചിരുന്നു.കോഴിക്കോടാണ് സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുക.
കോക്കഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

Advertisement