നടി രേവതി സമ്പത്ത് തനിക്കെതിരെ ഉയർന്ന ലൈംഗീകാരോപണത്തിന് പരിഹാസ മറുപടിയുമായി നടൻ സിദ്ദിഖ്. സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവനടിയാണ് രംഗത്തെത്തിയത്.
തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിപ്പിലൂടെയാണ് യുവനടി പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
യുവതിയുടെ ആരോപണത്തിന് ‘കോടതി സമക്ഷം ബാലൻ വക്കീൽ’ എന്ന ചിത്രത്തിൽ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വീഡിയോ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചാണ് മറുപടി നൽകിയിരിക്കുന്നത്.
കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിൽ ബ്രജിത്ത് എന്ന വിദേശിയായ യുവതിയോട് സിദ്ദിഖിന്റെ കഥാപാത്രം ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ ആണ് അദേഹം പങ്കുവെച്ചിരിക്കുന്നത്.
യുവതിയോട് ‘ഐ ലവ് യൂ’ എന്ന് പറയുമ്പോൾ തിരികെ ‘മീ ടൂ’ എന്ന യുവതിയുടെ മറുപടി കേട്ട് പേടിച്ച് ഓടുന്ന സീൻ ആണ് മറുപടിയെന്നോണം സിദ്ദിഖ് ഫെയ്സ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ വീഡിയോ പങ്കുവെച്ചുവെങ്കിലും മറ്റ് ഹാഷ്ടാഗുകളൊന്നും അദേഹം നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
തന്റെ ക്ഷണം സ്വീകരിച്ചാണ് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ ഈ കുട്ടി മാതാപിതാക്കളെയും കൂട്ടി എത്തിയത്.
ചടങ്ങിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് മടങ്ങിയത്. പിന്നാലെ ഈ കുട്ടി ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല എന്നാണ് സിദ്ധിഖ് പറയുന്നത്.
രണ്ട് വർഷം മുൻപ് തിരുവനന്തപുരം നിള തീയേറ്ററിൽ വച്ച് താരത്തിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ലൈംഗീകാധിക്ഷേപം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും ഫെയ്സ്ബുക്കിൽ യുവനടി കുറിച്ചിരുന്നു.
ഡബ്ല്യുസിസിയ്ക്കെതിരെ നേരത്തെ കെപിഎസ്സി ലളിതയ്ക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താ സമ്മേളനത്തിലെ ദൃശ്യങ്ങളും പങ്കുവച്ചാണ് നടി ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ സംവിധായകൻ രാജേഷ് ടച്ച് റിവറിനെതിരെ മീടൂ ആരോപണവുമായി നടി രംഗത്തുവന്നിരുന്നു.
സംവിധായകനിൽ നിന്നും മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്മെയിലിങ്ങും തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്നാണ് നടി ആരോപിച്ചത്.
പാതിരാത്രി തന്റെ ഫോണിലേക്ക് മിസ്ഡ്കോൾ ചെയ്യുകയും മോശം സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്നും കഴിഞ്ഞ വർഷം പരാമർശിച്ചിരുന്നു.