ഒരു മര്യാദയും കാണിക്കാതെ എന്റെ ഫോണ്‍ തട്ടിപ്പറിച്ച് എടുത്തു, മോഹന്‍ലാലിനെ കണ്ടതോടെ ജീവ ചാടിയെഴുന്നേറ്റ് ബഹുമാനിച്ചു, സിദ്ദിഖ് പറയുന്നു

188

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read: ‘സഞ്ജു സാംസണ്‍ ക്യാപ്റ്റനായി രാജസ്ഥാന്‍ റോയല്‍സിന് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല’; സഞ്ജുവിന് പകരം മറ്റൊരാളെ ക്യാപ്റ്റനാക്കണം; വിമര്‍ശിച്ച് ശ്രീശാന്ത്

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. അന്യഭാഷയില്‍ മോഹന്‍ലാലിനുള്ള പ്രാധാന്യത്തെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരിക്കല്‍ മോഹന്‍ലാലിനെ വീഡിയോ കോള്‍ ചെയ്തുവെന്നും അപ്പോള്‍ സംവിധായകനടക്കം എല്ലാവര്‍ക്കും തന്നോട് ബഹുമാനമായി എന്നും സിദ്ദിഖ് പറയുന്നു.

ജീവയായിരുന്നു ചിത്രത്തിലെ നായകന്‍. കെഎസ് രവികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. താന്‍ ലാലിനെ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ജീവയെ കാണിച്ച് കൊടുത്തുവെന്നും ജീവ ചാടിയെഴുന്നേറ്റ് ബഹുമാനത്തോടെ സംസാരിച്ചുവെന്നും സിദ്ദിഖ് പറയുന്നു.

Also Read:‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും’; പ്രചരിക്കുന്ന വ്യാജവാർത്തയോട് സൗഭാഗ്യ

രവി കുമാര്‍ തന്നോട് വല്യ അടുപ്പമൊന്നും കാണിച്ചിരുന്നില്ല. പക്ഷേ ലാല്‍സാറാണ് വിളിച്ചതെന്ന് അറിഞ്ഞപ്പോള്‍ ഒരു മര്യാദയും കാണിക്കാതെ തന്റെ കൈയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് എടുത്തുവെന്നും സംസാരിച്ചുവെന്നും പിന്നെ തന്നെ കാണുമ്പോള്‍ രവികുമാര്‍ കുറച്ചൊക്കെ ബഹുമാനവും അടുപ്പവും കാണിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു.

Advertisement