മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.
യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുകയാണ് സിദ്ധിഖ്. മമ്മൂട്ടിയും മോഹന്‍ലാലും കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടെന്നും മമ്മൂട്ടി ഓരോ കഥാപാത്രങ്ങളെയും വളരെ സീരിയസായിട്ടാണ് കാണുന്നതെന്നും സിദ്ധിഖ് പറയുന്നു.
അതിന് അസുസരിച്ചാണ് മമ്മൂട്ടി ഡയലോഗുകള്‍ പഠിക്കുന്നത്. ആ സമയത്ത് ലൊക്കേഷനില്‍ എന്തെങ്കിലും ശബ്ദമുണ്ടായാല്‍ പോലും മമ്മൂട്ടിയെ അത് ഇറിറ്റേറ്റ് ചെയ്യുമെന്നും എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അതൊന്നും ബാധിക്കില്ലെന്നും രണ്ടുപേരുടെയും സ്വഭാവം വ്യത്യാസമാണെന്നും സിദ്ധിഖ് പറയുന്നു.
പക്ഷെ അവരുടെ പെര്‍ഫോമന്‍സ് മികച്ചതാണ്. ലാല്‍ ഷോട്ടിന് മുമ്പ് വരെ തമാശയും പറഞ്ഞിരിക്കുമെന്നും ആക്ഷന്‍ പറയുമ്പോള്‍ ഷര്‍ട്ടിന് കുത്തിപ്പിടിക്കുമെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പെര്‍ഫോമന്‍സിനെ കുറിച്ച് താന്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ എന്നും സിദ്ധിഖ് പറയുന്നു.