ഒത്തിരി ഹിറ്റ് മലയാള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സിദ്ധിഖ്. മലയാള സിനിമയില്‍ ഒരു കാലത്ത് സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് ഹരമായിരുന്നു. ഇന്നും നല്ല സിനിമകള്‍ ഒരുക്കി സിനിമാരംഗത്ത് സജീവമായി തന്നെ തുടരുകയാണ് സിദ്ധിഖ്.
സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു ഭാസ്‌കര്‍ ദി റാസ്‌കല്‍. മമ്മൂട്ടിയും നയന്‍താരയുമായിരുന്നു പ്രധാനവേഷങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധിഖ്.
മമ്മൂട്ടിയെ ചിത്രത്തില്‍ നായകനായി തീരുമാനിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടി നായകനാവുമ്പോള്‍ അത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു നായികയും വേണം എന്നുണ്ടായിരുന്നുവെന്നും അങ്ങനെയാണ് നയന്‍താരയെ തിരഞ്ഞെടുത്തതെന്നും സിദ്ധിഖ് പറയുന്നു.
ജയറാമിനെയായിരുന്നു ചിത്രത്തില്‍ വില്ലനായി തിരഞ്ഞെടുത്തത്. നയന്‍താരയുടെ ആദ്യ ഭര്‍ത്താവിന്റെ റോളായിരുന്നുവെന്നും എന്നാല്‍ ആ കഥാപാത്രം ചെയ്യാന്‍ ജയറാം തയ്യാറായില്ലെന്നും ജയറാമിനെ പോലെ ഒരു ഹീറോ ആണെങ്കിലേ ആ കഥ നില്‍ക്കുകയുള്ളൂവെന്നും സിദ്ദിഖ് പറഞ്ഞു.
ഒരു വശത്ത് മമ്മൂക്കയും മറുവശത്ത് ജയറാമും, നയന്‍താര ആരെ സ്വീകരിക്കുമെന്ന് രീതിയില്‍ ഇന്ററസ്റ്റിങ് ഡ്രാമ കൊണ്ടു വരാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും പക്ഷേ സിനിമ തിയ്യറ്ററില്‍ ഓടിയിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്താമാക്കി.