ഇവളെ പീഡിപ്പിച്ചത് കൊണ്ടാണ് പ്രളയമുണ്ടായത്, പെണ്ണ് എന്തുവിളിച്ചു പറഞ്ഞാലും അറ്റൻഷൻ കിട്ടും; സിദ്ദിഖ് അപമാനിച്ചുവെന്ന് തുറന്നുപറഞ്ഞ നടിക്കെതിരെ സൈബർ ആക്രമണം

121

തന്നോട് നടൻ സിദ്ദിഖ് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയ നടി രേവതി സമ്പത്തിന് നേരെ സോഷ്യൽ മീഡിയയിൽ ആക്രമണം.

എന്തുകൊണ്ടാണ് ദുരനുഭവം നേരത്തെ പറയാത്തതെയും ജനശ്രദ്ധ കിട്ടാനാണ് ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുന്നതെന്നും പറഞ്ഞാണ് ഒരുകൂട്ടർ രേവതിക്ക് എതിരെ സൈബർ ആക്രമണവുമായി രംഗത്ത് വന്നിരിക്കുന്നത്.

Advertisements

ഒരു പെണ്ണ് എന്ത് വിളിച്ചുപറഞ്ഞാലും അത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഇവർ പറയുന്നു.

ചൊവ്വാഴ്ചയാണ് സിദ്ദിഖിന് എതിരെ ആരോപണവുമായി രേവതി രംഗത്തെത്തിയത്.

സുഖമായിരിക്കട്ടെ എന്ന ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്കിടെ സിദ്ദിഖ് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് നടി ആരോപിക്കുന്നത്.

2016ൽ തിരുവനന്തപുരം നിള തിയേറ്ററിൽ വച്ചാണ് സിദ്ദിഖ് അപമര്യാദയായി പെരുമാറിയത്. ആ സമയത്ത് തനിക്ക് 21 വയസ്സായിരുന്നെന്നും സിദ്ദിഖിന്റെ പെരുമാറ്റം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്്റ്റിൽ വ്യക്തമാക്കുന്നു.

അമ്മയുടെ പ്രതികരണം അറിയിക്കാൻ സിദ്ദിഖും കെപിഎസി ലളിതയും വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിന്റെ വീഡിയോയും ഫെയ്സ്ബുക്ക് പോസ്റ്റിനോടൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.

വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിക്കെതിരെ പരാമർശം നടത്താൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്. നിങ്ങൾ മുഖം മൂടിയണിഞ്ഞ ജന്റിൽമാനാണെന്നും രേവതി പറയുന്നു.

Advertisement