സിദ്ദിഖിന് പണി കൊടുക്കാന്‍ ഒരുങ്ങി മുകേഷ്

11

മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ കോമഡി താരജോഡികളാണ് മുകേഷും സിദ്ദിഖും. തെണ്ണൂറുകളിലെ താരങ്ങളായിരുന്നു ഇവർ. ചെയ്യുന്ന ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുമായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ചെയ്യുന്ന കഥാപാത്രങ്ങൾക്കും റോളിനും മാറ്റം സംഭവിക്കുമെന്നില്ലാതെ ഇവർക്ക് പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സിനിമയിൽ എത്തി ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അടുത്ത സുഹൃത്തുക്കളായി. ഇപ്പോഴും ആ സൗഹൃദം നീണ്ടു പോകുകയാണ്. തങ്ങളുടെ മുപ്പത് വർഷത്തെ സൗഹൃദത്തിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് സിദ്ദിഖും മുകേഷും.

ആദ്യം സിനിമയില്‍ എത്തിയത് മുകേഷാണ്. സിനിമയില്‍ വരുന്ന സമയത്ത് മുകേഷിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും കണ്ടപ്പോള്‍ തന്നെ അടുത്തുവെന്നും സിദ്ദിഖ് പറയുന്നു. ഒരു അഭിമുഖത്തിനിടയിലാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.

Advertisements

‘മുകേഷ് 82ലാണ് വന്നത്. 88 ആയപ്പോഴാണ് ഞാന്‍ വരുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെയായിരുന്നു വന്നത്. എന്റെ മോഹങ്ങള്‍ അന്നൊക്കെ അത്രയേ ഉള്ളൂ. ചെറിയ വേഷമൊക്കെ ചെയ്യണം. സിനിമയില്‍ നില്‍ക്കണം. സിനിമയില്‍ ഉള്ളവരെ കാണണം എന്നുള്ളതായിരുന്നു വലിയ സ്വപ്നമായി കണ്ടിരുന്നത്.’

‘നായര്‍ സാബ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മുകേഷിനെ ആദ്യമായി കാണുന്നത്. ഷൂട്ടിംഗ് കശ്മീരിലാണ്, കശ്മീരില്‍ എത്തണമെന്ന് പറഞ്ഞു. അന്ന് ഫോണൊന്നും ഇല്ലായിരുന്നു. അന്ന് ട്രെയിനൊക്കെ കയറിയാണ് ലൊക്കേഷനില്‍ എത്തിയത്’.
‘ലൊക്കേഷനില്‍ പരിചയമുള്ളത് മണിയന്‍പിള്ള രാജുവിനെ ആണ്. അപ്പോള്‍ മുകേഷ് അവിടെ നില്‍ക്കുന്നുണ്ട്. പുള്ളി അടുത്തേക്ക് വന്ന് തോളത്ത് കൈയിട്ട് ചോദിച്ചു ‘ഒരുപാട് ബുദ്ധിമുട്ടിയാണ് അല്ലേ വന്നത്?’. മുകേഷ് എങ്ങനെയാണ് അതറിഞ്ഞതെന്ന് എനിക്കറിയില്ല. ഇല്ലെന്ന് ഞാനും പറഞ്ഞു. അന്ന് തുടങ്ങിയ ബന്ധമാണ് ഞങ്ങളുടെത്. സിനിമയില്‍ എന്നെക്കാളും സീനിയര്‍ ആണ് മുകേഷ്. ഞാന്‍ വരുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സിനിമയിലെത്തി. പിന്നീട് ഞങ്ങളൊരുമിച്ച് സിനിമ ചെയ്യുന്നു, താമസിക്കുന്നു.’

സിദ്ദിഖ് ഇതുപറഞ്ഞ് കഴിഞ്ഞപ്പോള്‍ മുകേഷിന് മറ്റൊരു സംഭവം ഓര്‍മ വന്നു. അതും നായര്‍സാബിന്റെ ലൊക്കേഷനില്‍ വെച്ച് നടന്ന സംഭവം തന്നെ.

‘സിദ്ദിഖ് ഒക്കെ പുതിയ ആള്‍ക്കാരാണ്. ആളുകളെ മനസ്സിലാക്കാന്‍ ചെറിയ പരിപാടിയൊക്കെ ഉണ്ടായിരുന്നു. മമ്മൂക്കയാണ് ചിത്രത്തിലെ ഹീറോ. എല്ലാവര്‍ക്കും വളരെ ഭയഭക്തി ബഹുമാനമാണ് മമ്മൂക്കയോട്. സീനിയറുമാണ്. സിദ്ദിഖ് കൂടെ നില്‍ക്കുന്നുണ്ട്. എല്ലാവര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുകയാണ്. ഒരു കസേര അവിടെ കിടപ്പുണ്ട്. മമ്മൂക്ക നടന്നു വരികയാണ്. കസേരയില്‍ ഇരിക്കാന്‍. അപ്പോള്‍ ഞാന്‍ സിദ്ദിഖിനോട് പറഞ്ഞു ‘കസേര വലിക്ക് കസേര വലിക്ക്. പുള്ളി പകുതി പോയി. അപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. അപ്പോഴേക്കും മമ്മൂക്ക അതില്‍ ഇരുന്നു’.

സിദ്ദിഖ് എന്നെ നോക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഇങ്ങനെയൊക്കെയാണ് ഓരൊരുത്തര്‍ കയറിക്കയറി വരുന്നതെന്ന്’. എന്തായാലും അപ്പോള്‍ മനസ്സിലായി സിദ്ദിഖിനെ അങ്ങനെ പെട്ടന്ന് പറ്റിക്കാന്‍ പറ്റത്തില്ലായെന്ന്. മുകേഷ് പറയുന്നു.

Advertisement