ആദ്യ ഭാര്യയെ വിവാഹം ചെയ്യാൻ ശയനപ്രദക്ഷിണം നടത്തി സിദ്ധാർത്ഥ്; ഇത്രയും ഗതിക്കെട്ടവൻ ലോകത്ത് വേറെ ഉണ്ടാവില്ലെന്ന് ആരാധകർ

179

പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സീരിയലിലെ നായകനായ സിദ്ധാർത്ഥിലെ ട്രോളുകയാണ് ആരാധകർ

സുമിത്ര – രോഹിത്ത് വിവാഹമാണ് മാസങ്ങളോളമായി കുടുംബവിളക്ക് സീരിയലിലെ വിഷയം. വിവാഹം ഉറപ്പിച്ചിട്ട് രണ്ട് മാസത്തോളം ആയി എങ്കിലും വിവാഹ ആലോചന തുടങ്ങിയിട്ട് മൂന്ന് നാല് മാസങ്ങളായി, ഇതുവരെ അത് നടന്ന് കിട്ടിയില്ല. അതിനിടയിൽ വിവാഹം മുടക്കാൻ തന്നാൽ കഴിയുന്നത് എല്ലാം സിദ്ധാർത്ഥ് ശ്രമിയ്ക്കുന്നുണ്ട്. സീരിയലിന്റെ ഭാഷയിൽ പറഞ്ഞാൽ തീർത്തും തരംതാഴ്ന്ന പ്രവൃത്തികൾ തന്നെ

Advertisements

Also Read
സാധാരണ സ്‌കൂൾ അവരിൽ ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ടാണ് ഇതുപോലൊരു സ്‌കൂൾ തിരഞ്ഞെടുത്തത്; ഊട്ടിയിലെ സ്‌കൂളിനെ പറ്റി സാന്ദ്ര തോമസ്‌

സുമിത്രയ്ക്കൊപ്പമുണ്ടായിരുന്ന ജീവിതത്തിന്റെ മഹത്വം വേദികയുമായുള്ള രണ്ടാം ദാമ്പത്യ ജീവിതം ആരംഭിച്ചപ്പോഴാണ് സിദ്ധാർത്ഥ് തിരിച്ചറിഞ്ഞത്. സിദ്ധാർത്ഥിന്റെ അച്ഛൻ തന്നെ തീരുമാനിച്ചിതാണ് സുമിത്രയ്ക്ക് രോഹിത്തുമായുള്ള കല്യാണം. കോളേജ് പഠന മുതലേ രോഹിത്തിന്റെ ക്രഷ് ആയിരുന്നു സുമിത്ര.

അന്ന് രോഹിതിന് സുമിത്രയെ സ്വന്തമാക്കുവാൻ സാധിച്ചില്ല. രോഹിത്തും സുമിത്രയും വേറെ വേറെ ദാമ്പത്യ ജീവിതത്തിലേക്ക് പോയി. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ യാദൃശ്ചികമായി കണ്ടുമുട്ടുമ്പോൾ രണ്ട് പേരും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന് ഉള്ളിലെ പഴയ പ്രണയം വീണ്ടും പൂത്തുലഞ്ഞു.

Also Read
ലൈംഗികതയെ കുറിച്ച് തുറന്ന് സംസാരിക്കാൻ കഴിയാതെ പോയതാണ് ഏറ്റവും വലിയ തെറ്റ്; കനി കുസ്യതിയുടെ അച്ഛൻ പറയുന്നതിങ്ങനെ

പ്രതിനായിക ആയ വേദിക സുമിത്ര-രോഹിത് വിവാഹത്തിന് പോസറ്റീവ് ആയി പ്രതികരിക്കുമ്പോൾ തരം താണ പ്രവർത്തിയുമായി പോകുകയാണ് സിദ്ധാർത്ഥ്. സുമിത്രയും രോഹിത്തുമായുള്ള കല്യാണം മുടക്കാനും പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാനും സിദ്ധാർത്ഥ് വേദികയുമായുള്ള വിവാഹ മോചനത്തിന് ഒരുങ്ങുന്നു.

Advertisement