നടനായും സംവിധാകയനായും മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ ഇടംനേടിയ നടനാണ് സിദ്ധാർത്ഥ് ഭരതൻ. അതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ മകനുമാണ് സിദ്ധാർത്ഥ് ഭരതൻ.
കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് താരം സിനിമയിൽ സജീവമായി. നടി സ്വാസികയെ നായികയാക്കി ഒരുക്കിയ ചതുരമായിരുന്നു സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.
അതേസമയം, സോഷ്യൽമീഡിയയിൽ സിദ്ധാർഥിനേക്കാൾ സജീവമാണ് ഭാര്യ സുജിന. കുടുംബത്തിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുള്ളതും കൂടുതൽ സുജിനയാണ്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് പറയുകയാണ് സുജിന. സിദ്ധാർതിന്റെ ഭാര്യയെന്ന വിശേഷണത്തിൽ ഒതുങ്ങുന്നയാളല്ല സുജിന. നർത്തകിയായ സുജിന ശ്രീധരൻ എന്നതാണ് അവരുടെ യഥാർഥ വ്യക്തത്വം. വ്യക്തമായ നിലപാടുകളുള്ള, ജീവിതത്തിൽ കാഴ്ചപാടുകളുള്ളയാളാണ് സുജിന.
ALSO READ- റിലീസ് ദിനത്തിൽ തന്നെ ബോക്സ് ഓഫീസ് തൂക്കി ‘നേര്’; മുന്നിൽ ഒരേയൊരു ചിത്രം മാത്രം
ഇപ്പോഴിതാ പതിവുപോലെ സുജിന പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. സുജിന പുസ്തകം വായിക്കുന്നതിനിടയിൽ അനുവാദമില്ലാതെ തള്ളിക്കയറി വന്നിരിക്കുന്ന സിദ്ധാർത്ഥിനൊപ്പം എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് സുജിനയുടെ പോസ്റ്റ്.
തങ്ങൾക്ക് 2023 എങ്ങനെയായിരുന്നു എന്നും തങ്ങളുടെ സന്തോഷകരമായ വിവാഹ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ് സുജിനയുടെ കുറിപ്പ്.
‘മാന്ത്രികതയോ പ്രത്യേക ചേരുവകളോ ഒന്നും പ്രവൃത്തിക്കാത്ത വിവാഹ ജീവിതത്തിൽ ഞങ്ങൾ പരസ്പരം തർക്കിക്കും, സ്നേഹിക്കും, ഞങ്ങൾ ഒരുമിച്ച് വളരും. 2023 ൽ ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. 2024 നെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’-എന്നാണ് സുജിന കുറിച്ചിരിക്കുന്നത്.
നേരത്തെ, 2008 ൽ സിദ്ധാർത്ഥ് ഭരതൻ അഞ്ജു മോഹൻദാസിനെ വിവാഹം ചെയ്തിരുന്നു. പിന്നീട് എട്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. 2013 ലാണ് ഇവർ വിവാഹമോചിതരായത്. തുടർന്ന് 2019 ൽ ആണ് സുജിന സിദ്ധാർഥിന്റെ ജീവിതത്തിലേക്ക് വരുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്.