ക്യാമറക്ക് മുന്നില്‍ ഒന്നിച്ചപ്പോള്‍ ടെന്‍ഷനായി, പുലിയെ കാട്ടിനകത്ത് ശരിക്കും കാണുമ്പോഴുള്ള അവസ്ഥയായിരുന്നു, സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

120

നടനായും സംവിധാകയനായും മലയാളി സിനിമാപ്രേമികളുടെ മനസ്സില്‍ ഇടംനേടിയ നടനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍. അതിലുപരിയായി മലയാളികളുടെ പ്രിയപ്പെട്ട നടി കെപിഎസി ലളിതയുടെ മകനുമാണ് സിദ്ധാര്‍ത്ഥ് ഭരതന്‍.

Advertisements

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് താരം സിനിമയില്‍ സജീവമായി. നടി സ്വാസികയെ നായികയാക്കി ഒരുക്കിയ ചതുരമായിരുന്നു സിദ്ധാര്‍ത്ഥിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

Also Read: പുഷ്പ 2 വിന് പ്രതിഫലം വേണ്ട, പകരം മറ്റൊന്ന്; നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ ഡിമാന്‍ഡ് വെച്ച് അല്ലു അര്‍ജുന്‍

സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ സിദ്ധാര്‍ത്ഥ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു സിദ്ധാര്‍ത്ഥ് പങ്കുവെച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്. ഒരു നടന്‍ എന്ന നിലയില്‍ അഭിനയവും വളരെ ചലഞ്ചിങ് ആണെന്നായിരുന്നു ചിത്രത്തിന് താഴെ നല്‍കിയ അടിക്കുറിപ്പ്.

Also Read: ഭൂമിയിലെ സ്വര്‍ഗത്തില്‍ എത്തിച്ചേരാന്‍ കഴിയുക എന്നത് ആനന്ദം, മഞ്ഞിലൂടെ ഓടിക്കളിച്ച് ലക്ഷ്മി നക്ഷത്ര

ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം തുറന്നുപറയുകയാണ് സിദ്ധാര്‍ത്ഥ്. വലിയ നടനായ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരു ക്യാമറക്ക് മുന്നില്‍ ഒന്നിച്ചപ്പോഴുള്ള ടെന്‍ഷനായിരുന്നു ആ ചിത്രത്തിലുള്ളതെന്നും വലിയ സീനിയര്‍ താരങ്ങളോടൊപ്പം അഭിനയിക്കുമ്പോള്‍ ഉള്ളില്‍ പേടി തോന്നുന്നത് സാധാരണമാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

നാഷണല്‍ ജോഗ്രഫി ചാനലില്‍ നമ്മള്‍ പുലിയെ കണ്ടിട്ടുണ്ട്, കാഴ്ച ബംഗ്ലാവില്‍ കണ്ടിട്ടുണ്ട്, പക്ഷേ കാട്ടിനകത്ത് ശരിക്കും കാണുമ്പോഴുള്ള അവസ്ഥയില്ലേ അതാണ് താന്‍ ഉദ്ദേശിച്ചതെന്നും അത് ഭയങ്കര ചലഞ്ചിങ്ങാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Advertisement