ചുംബന രംഗങ്ങളെടുക്കുമ്പോള്‍ കാമറ പൂവിലേക്കോ ഫാനിലേക്കോ പോവില്ലെന്ന് പറഞ്ഞു, ഇതുകേട്ടപ്പോള്‍ സ്വാസിക ഓകെ ആയി, സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു

18876

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സ്വാസിക വിജയ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നതാണ്.

ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisements

ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read: കൈയ്യില്‍ കാശില്ലാത്ത സമയം, നിവിനൊപ്പം താമസിച്ചത് മീന്‍ കറി ഉണ്ടാക്കിക്കൊടുത്ത്, ജോലി തേടി നടന്ന കാലത്തെക്കുറിച്ച് സിജു വില്‍സണ്‍ പറയുന്നു

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ചതുരമെന്ന സൂചനയാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ഇപ്പോഴിതാ ചതുരത്തിലേക്ക് നായികയായി സ്വാസികയെ തെരഞ്ഞെടുത്തതിനെക്കുരിച്ച് സംസാരിക്കുകയാണ് സിദ്ധാര്‍ത്ഥ്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രശ്‌നങ്ങള്‍ വിവരിക്കുന്ന ചിത്രമാണ് ചതുരമെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ചിത്രത്തില്‍ ഈറോട്ടിക് രംഗങ്ങളുണ്ട്. അത് ചെയ്യാന്‍ കഴിയുന്ന നായികയെയായിരുന്നു വേണ്ടിയിരുന്നതെന്നും സ്വാസികയോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ ഒാോകെയായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

Also Read; മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടെത്തി, വെളിപ്പെടുത്തലുമായി സീനത്ത്

ഈ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറ പൂവിലേക്കോ ഫാനിലേക്കോ ക്യാമറ പോവില്ലെന്നും ക്യാമറ അവിടെ തന്നെ കാണുമെന്നും പറഞ്ഞപ്പോള്‍ സ്വാസികയ്ക്ക് കുഴപ്പമില്ലായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

Advertisement