സിനിമ താരങ്ങള്‍ തങ്ങളുടെ പഴയകാല ഫോട്ടോകള്‍ പങ്കുവെച്ച് എത്തുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ മലയാളത്തിലെ പ്രിയ താരം സിദ്ദിഖ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ 40 വര്‍ഷം മുമ്പുള്ള തന്റെ ഒരു ഫോട്ടോ പങ്കുവെച്ചത് .
40 വര്‍ഷം മുമ്പുള്ള അദ്ദേഹത്തിന്റെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് , അന്ന് തലയില്‍ നിറയെ മുടയും മീശയും ഉള്ള ഒരു ചെറുപ്പകാരന്‍. ഇപ്പോള്‍ കഷണ്ടിയായി തടിച്ചിരിക്കുന്ന ഒരു ചിത്രം കൂട്ടി ചേര്‍ത്താണ് പങ്കുവെച്ചിരിക്കുന്നത്. 40 വര്‍ഷത്തെ തന്റെ മാറ്റം എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത് 1990കള്‍ മുതലാണ്. സിദ്ദിഖ്, മുകേഷ്, ജഗദീഷ്, അശോകന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച് 1990ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദിഖിന് സഹായകരമായി.
ശേഷം തിലകന്‍, മുകേഷ്, ഭീമന്‍ രഘു, ഇന്നസെന്റ് എന്നിവര്‍ അഭിനയിച്ച ഗോഡ്ഫാദറും വന്‍ വിജയമായതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി സിദ്ദിഖ് മാറി. 1990-കളില്‍ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളില്‍ നായകനായും ചില സിനിമകളില്‍ ആക്ഷന്‍ ഹീറോയായും അഭിനയിച്ച സിദ്ദിഖ് 1990-കളുടെ പകുതിയില്‍ കുറച്ച് നാള്‍ സിനിമയില്‍ നിന്ന് ഒഴിവായി നിന്നു. പിന്നീട് 1997-ല്‍ റിലീസായ അസുരവംശം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് തിരിച്ചെത്തി. ശേഷം നിരവധി ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിച്ചു.