എനിക്ക് കിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനം; സിദ്ധിഖ് പങ്കുവെച്ച പോസ്റ്റ് വൈറല്‍

507

മലയാള സിനിമയുടെ ഒരു ഭാഗം തന്നെയാണ് നടന്‍ സിദ്ധിഖ്. നായകനായും, സഹനടനായും, കോമഡിയനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന താരത്തിന് ഇന്ന് ആരാധകരും കൂടുതലാണ്. നിരവധി മലയാള ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു.

Advertisements

ഇപ്പോള്‍ താരം പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. നജീബ് മൂദാദി എന്നൊരാള്‍ മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത് എന്ന് പറഞ്ഞാണ് ആ കത്ത് പുറത്തുവിട്ടത്.

ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി, ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് തന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നുവെന്നുമാണ് സിദ്ധിഖ് എഴുതിയിരിക്കുന്നത്.

also read
സ്വപ്നം യാഥാര്‍ത്ഥ്യമായി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സാഗര്‍ സൂര്യ

അതേസമയം സിദ്ധിഖ് പ്രധാന വേഷങ്ങളില്‍ ഒന്നായെത്തി ഒടുവില്‍ റിലീസ് ചെയ്തത് വോയ്‌സ് ഓഫ് സത്യനാഥനാണ്. ദിലീപ് നായകനായി വേഷമിട്ട് എത്തിയ ചിത്രമായിരുന്നു വോയ്‌സ് ഓഫ് സത്യനാഥന്‍. സിദ്ധിഖ് തബല വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു വോയ്‌സ് ഓഫ് സത്യനാഥനില്‍ വേഷമിട്ടത്.

കോളേജ് പഠനക്കാലത്ത് മിമിക്രി ചെയ്തിരുന്ന സിദ്ദിഖിനെ പറ്റി കേട്ടറിഞ്ഞാണ് സംവിധായകന്‍ തമ്പി കണ്ണന്താനം ഒരു ചാന്‍സ് നല്‍കിയത്. 1985 ലെ ആ നേരം അല്‍പ്പദൂരം എന്ന സിനിമയിലൂടെയായിരുന്നു മലയാള സിനിമയിലെ അരങ്ങേറ്റം. തുടര്‍ന്ന് ചെറിയ വേഷങ്ങള്‍ ചെയ്തു. ശേഷം വലിയ വേഷങ്ങളിലേക്ക് കടന്നു.

 

 

 

Advertisement