‘നമ്മൾ എന്നു പറയുന്നത് ഞാൻ, നീ എന്നിങ്ങനെ ആയാൽ പ്രശ്‌നം വരും’; എന്തിന് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് പിരിഞ്ഞെന്ന എന്ന ചോദ്യത്തിന് നൽകിയ ആ മറുപടിയിങ്ങനെ

948

സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിൽ നീറുകയാണ് മലയാളി പ്രേക്ഷകർ. ഓർത്തിരിക്കാൻ ഒരുപാട് ചിരി സിനിമകൾ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര. സൂപ്പർതാരങ്ങളെ വെച്ചും രണ്ടാംനിര നായകന്മാരെ വെച്ചും സൂപ്പർഹിറ്റ് ഒരുക്കിയിട്ടുള്ളവരാണ് സിദ്ധിഖ്-ലാൽ കോംബോ.

പിന്നീട് സിദ്ധിഖ് സ്വതന്ത്ര സംവിധായകനായപ്പോഴും മലയാളത്തിൽ പിറന്നത് ഹിറ്റ് ചിത്രങ്ങള്. കൂട്ടുകാരൻ ലാലുമായി പിരിഞ്ഞത് എന്തിനെന്ന് ഒരിക്കൽ പോലും സിദ്ധിഖ് വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേർക്കും വളരാൻ രണ്ട് വഴിയായി തിരിഞ്ഞെന്നു മാത്രം സിദ്ധിഖും ലാലും ആവർത്തിച്ചു.

Advertisements

പല ആവർത്തി പലരും ചോദിച്ചിട്ടും പരസ്പരം പിണങ്ങിയെന്ന് ഇരുവരും ഒരിക്കലും പറഞ്ഞിട്ടില്ല. രണ്ടു പേരും പല കാരണങ്ങൾ എന്നാൽ പറഞ്ഞിട്ടുമുണ്ട്. സിദ്ദിഖിന്റെ വേർപാടിന് ശേഷം ആ വേർപിരിയലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണ് ഇപ്പോൾ.

ALSO READ- കോളേജിലെ വിശേഷങ്ങൾ പങ്കിട്ട് ഹൻസിക കൃഷ്ണ; സ്‌കൂൾ കുട്ടിയല്ലേ? ഇപ്പോൾ കോളേജിലെത്തിയോ എന്ന് അമ്പരന്ന് സോഷ്യൽമീഡിയ

തിരക്കഥാകൃത്തുക്കളായിരുന്ന 1986 മുതൽ സംവിധായക കോംബോയായിരുന്ന 1995 വരെയാണ് സിദ്ദിഖ് – ലാൽ കൂട്ടുകെട്ടുണ്ടായത്. തുടക്കത്തിൽ ഇരുവരും ഫാസിലിന്റെ അസിസ്റ്റന്റ് ഡയരക്ടേഴ്സ് ആയിരുന്നു. രണ്ടുപേരും ഒരുമിച്ച് മറ്റ് സംവിധായകർക്ക് വേണ്ടി തിരക്കഥയും എഴുതിയിരുന്നു. പപ്പൻ പ്രിയപ്പെട്ട പപ്പൻ, നാടോടിക്കാറ്റ്, മക്കൾ മാഹാത്മ്യം, മന്നാർ മത്തായി സ്പീക്കിങ് എന്നിങ്ങനെ ഒരുമിച്ച് എഴുതിയ സിനിമകളും ഹിറ്റുകളാക്കി.

റാംജി റാവു സ്പീക്കിങ് എന്ന ചിത്രം ഒരുമിച്ച് സംവിധാനം ചെയ്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ട് ആരംഭിച്ചു. തുടർന്ന് ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകൾ ഒരുമിച്ചു ചെയ്തു. എല്ലാം സൂപ്പർ ഹിറ്റുകളായി മാറി.

ALSO READ- കൊത്ത ഭരിക്കുന്ന രാജുവായി ദുൽഖർ; ചിത്രത്തിനായി കാത്തിരിക്കുന്നു എന്ന് കിംഗ് ഖാൻ; ഫാൻ ബോയ് മൊമന്റെന്ന് താരത്തിന്റെ മറുപടി; വൈറൽ!

ഹിറ്റ്ലർ എന്ന ചിത്രത്തോടെയാണ് സംവിധായകരായുള്ള കൂട്ടുകെട്ട് പിരിഞ്ഞ് സിദ്ധിഖ് ഒരു ചിത്രം തനിച്ച് സംവിധാനം ചെയ്തത്. അന്നാണ് വേർപിരിയാൻ തീരുമാനിച്ചത് എന്ന് സിദ്ധിഖ് പറയുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ നിർമിച്ചത് ലാലായിരുന്നു.

‘ഞങ്ങൾ പരസ്പരം തെറ്റിപ്പിരിഞ്ഞതല്ല, വാക്കു തർക്കം ഉണ്ടായിട്ടില്ല. വളർച്ചയുടെ മാക്സിമത്തിലേക്കു വന്നു കഴിഞ്ഞാൽ, പിന്നെ നമുക്ക് പ്രശ്നങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഞങ്ങൾ, നമ്മൾ എന്നു പറയുന്നത് ഞാൻ, നീ എന്നിങ്ങനെ ആവുന്നുവോ അവിടെ പ്രശ്നങ്ങൾ വരും. അത്തരം ഒരു അവസ്ഥയിലേക്ക് എത്തും എന്ന് തോന്നിയപ്പോഴാണ് ഞങ്ങൾ ഇനി പിരിയാം എന്നു തീരുമാനിച്ചത്.’- എന്നാണ് സിദ്ധിഖ് പറഞ്ഞത്.

‘ഞങ്ങൾ പറഞ്ഞത് രണ്ടു പേരും വ്യത്യസ്തമായ സിനിമകൾ ചെയ്യാം എന്നാണ് അന്ന് തീരുമാനിച്ചത്. ലാൽ സിനിമ സംവിധാനം ചെയ്യൂ, സ്‌ക്രിപ്റ്റ് ഞാൻ തരാം എന്നു പറഞ്ഞു. പക്ഷെ ലാൽ പറഞ്ഞത്, ഇപ്പോൾ ഞാൻ സംവിധാനം ചെയ്യുന്നില്ലടോ, ഇനി അഭിനയത്തിൽ ശ്രദ്ധിക്കാം എന്നാണ്. പ്രൊഡക്ഷനും നോക്കാം എന്നു പറഞ്ഞു. അങ്ങിനെ പറഞ്ഞുറപ്പിച്ചാണ് ഞങ്ങൾ പിരിഞ്ഞത്’- എന്നാണ് സിദ്ദിഖ് പറയുന്നത്.

പിന്നീട് ഈ സിദ്ധിഖ് ലാൽ കൂട്ടുകെട്ട് പതിനാറ് വർഷങ്ങൾക്ക് ശേഷം ഒന്നിച്ചിരുന്നു. കിങ് ലയർ എന്ന ദിലീപ് ചിത്രത്തിന് വേണ്ടിയായിരുന്നു ഒരുമിച്ചത്. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് ലാലും സിദ്ധിഖും ചേർന്നായിരുന്നു.

ഇനി പാടുന്നില്ലെന്ന് കട്ടായം പറഞ്ഞ് യേശുദാസ്, മനസ്സ് മാറ്റി മോഹൻലാൽ

Advertisement