മമ്മൂക്കയുടെ സിനിമ തിയേറ്ററില്‍ ഇടിച്ചുകയറി കണ്ടതാണ്, ഇന്ന് തോളില്‍ കൈയ്യിട്ട് നടക്കുന്നു; അടുപ്പമുണ്ടെങ്കിലും ലാലിനെ കാണുമ്പോള്‍ എഴുന്നേറ്റ് പോകും: സിദ്ദിഖ്

835

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുമായും മോഹന്‍ലാലുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ധിഖ്. ഇന്ന് തനിക്ക് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും തോളില്‍ കയ്യിട്ട് നടക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും എന്നാല്‍, അവരോടുള്ള ബഹുമാനം ഒരിക്കലും ഇല്ലാതാവില്ലെന്നും സിദ്ധിഖ് പറയുന്നു.

ALSO READ- ‘മോന് പേരിട്ടതിന് ശേഷമാണ് ഇത്രയും വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയത്, ഞാന്‍ ഇത്രയും മോശക്കാരനാണോ എന്ന് എനിക്ക് തന്നെ തോന്നി’; വിജയ് മാധവ്

മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു അടുപ്പമുണ്ട്. ലാലും അതു തന്നെയാണ് തരുന്നത്. അതേ കരുതല്‍ പുതിയ തലമുറയിലുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ താനും ശ്രമിക്കാറുണ്ടെന്നും സിദ്ദിഖ് വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ മമ്മൂക്കയുടെ അതിരാത്രമൊക്കെ തിയേറ്ററില്‍ ഇടിച്ചു കുത്തി കയറി കണ്ടതാണ്. അന്ന് മമ്മൂക്കയെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ആ മമ്മൂക്ക തന്റെ തോളത്തു കൈയിട്ട് ഇപ്പോള്‍ നടക്കുന്നു.എന്നിട്ടും ആ സ്വപ്നലോകത്തു നിന്ന് താന്‍ താഴേക്കിറങ്ങിയിട്ടില്ലെന്നാണ് സിദ്ദിഖ് പറയുന്നത്.

ALSO READ- മറന്നു എന്ന് നടിക്കാനെളുപ്പമാണ്, എന്നാല്‍ വിങ്ങലായി ഉള്ളിലുണ്ടാകും; കാരണം നീ പ്രണയമല്ലായിരുന്നു, പ്രാണനായിരുന്നു; വിരഹം പങ്കിട്ട് വീണ; ആശ്വസിപ്പിച്ച് ആരാധകര്‍

മുന്‍പ് എന്ന സിനിമ ഹൊഗനക്കലില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് താമസ സൗകര്യം കുറവായിരുന്നു. ആകെ ഒന്നോ രണ്ടോ എസി മുറിയേയുള്ളൂ. ഒന്നില്‍ മോഹന്‍ലാലാണ്. രാത്രി ലാല്‍ മുറിയിലേക്കു വിളിക്കും. കുറേ സംസാരിക്കും. പിന്നെ,തിരികെ പോകാന്‍ നേരം ലാല്‍ പറയും, ഇന്നിവിടെ കിടക്കാമെന്ന് തങ്ങള്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും.

എന്നാല്‍ അത്രയും അടുപ്പമുണ്ടെങ്കില്‍ പോലും ലാല്‍ വരുന്നതു കണ്ടാല്‍ ഞാന്‍ എഴുന്നേറ്റു നിന്നു പോകും. അപ്പോള്‍ ഞാന്‍ ലാലിനെ അല്ല സൂപ്പര്‍ സ്റ്റാറിനെ ആണു കാണുന്നത്. ഈയൊരു ആവേശം മമ്മൂക്കയോടും ലാലിനോടുമേ തോന്നിയിട്ടുള്ളൂവെന്നും സിദ്ദിഖ് പറയുകയാണ്.

താന്‍ സെലക്ടീവ് ആണോ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും സംവിധായകരാണ് തന്നെ തിരഞ്ഞെടുക്കേണ്ടത് എന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്.

ഒരുപാടു സിനിമകളില്‍ ഞാന്‍ വില്ലനായി അഭിനയിച്ചു കഴിഞ്ഞു. മടുക്കാറില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. കൂടുതലും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും വില്ലന്‍ വേഷങ്ങള്‍ ചെയ്തതു കൊണ്ടാകാം അങ്ങനെ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement